GeneralLatest NewsMollywoodNEWSWOODs

ആരേയും കിട്ടാത്തതുകൊണ്ടാണോ നവ്യയെ വിളിച്ചത്? നവ്യയെ എയറിലാക്കാൻ നോക്കിയ അവതാരകയ്ക്ക് നടിയുടെ കിടിലം മറുപടി

24 മണിക്കൂറിലും എയറിയുള്ള അവതാരകയാണോ നവ്യയോട് എയറിലിരിക്കുന്നതിനെക്കുറിച്ച്‌ ചോദിക്കുന്നത്

മലയാളികളുടെ  പ്രിയപ്പെട്ട നടി നവ്യ നായര്‍ നായികയായ ചിത്രമാണ് ജാനകി ജാനേ. ഈ സിനിമയുടെ പ്രൊമോഷനിടെ ഉണ്ടായൊരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ചര്‍ച്ച. ജാനകി ജാനേയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നവ്യയോട് അവതാരക ചോദിച്ച ചോദ്യങ്ങളാണ് വിമർശനത്തിന് കാരണം.

സോഷ്യല്‍ മീഡിയ ട്രോളുകളെക്കുറിക്ക് എയറില്‍ നിന്നും താഴെയിറങ്ങിയോ, ഇതെങ്ങനെ സാധിക്കുന്നുവെന്നാണ് നവ്യയോട് അവതാരക ചോദിക്കുന്നത്. കൂടാതെ, ഒന്നിലധികം കാമുകന്മാര്‍ ഒരേസമയം ഉണ്ടായിട്ടുണ്ടോ തുടങ്ങി, താരത്തെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളും ചോദിക്കപ്പെട്ടുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

read also: ഗായിക ഹേസൂ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

ഇത്തരത്തിൽ തന്നെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് നവ്യ നല്‍കിയ മറുപടികളും കയ്യടി നേടുന്നുണ്ട്. അഭിമുഖത്തിനിടെ ഏറ്റവും ഒടുവിലാണ് ചിത്രത്തിലേക്ക് നവ്യയെ കാസ്റ്റ് ചെയ്തത് എന്ന് സംവിധായകന്‍ പറയുന്നുണ്ട്. അതിന് അവതാരകയുടെ പ്രതികരണം ആരേയും കിട്ടാതായപ്പോഴാണോ എന്നായിരുന്നു. എന്നാല്‍ ചോദ്യത്തിന് റെലവന്‍സ് ഇല്ലാത്തതുകൊണ്ടാണ് ഞാന്‍ അതില്‍ കയറി പിടിക്കാഞ്ഞത്. കാണുന്ന നാട്ടുകാര്‍ക്ക് അറിയാമല്ലോ എന്ന് നവ്യ മറുപടി നല്‍കുന്നുണ്ട്.

മോഡേണ്‍ ആയ ആളായിട്ടാണ് നവ്യയെ തോന്നിയിട്ടുള്ളതെന്നും എന്നാല്‍ ഒരുത്തീയിലും ജാനകി ജാനേയിലുമെല്ലാം പച്ച മലയാളിയായിട്ടാണല്ലോ വരുന്നതെന്ന് അവതാരക ചോദിക്കുന്നുണ്ട്. അത് പറയുമ്പോള്‍ എന്തിനാണ് പുച്ഛം, പച്ച മലയാളി കൊള്ളൂലേ എന്നു നവ്യ തിരിച്ച്‌ ചോദിക്കുന്നു. .’ഒരു റോസ്റ്റ് നീ ആദ്യം ഇങ്ങോട്ട് തന്നില്ലേ? ഇനി ഇത് തീരുന്നത് വരെ നല്ല റോസ്റ്റ് പ്രതീക്ഷിച്ചോ. പിന്നെ എനിക്ക് ഒന്നാമത്തെ കാര്യം അവസരമില്ലല്ലോ. അപ്പോള്‍ കിട്ടുന്നതല്ലേ ചെയ്യാന്‍ പറ്റുകയുള്ളൂ, അത് തന്നെയാണ് കാര്യം. ആരേയും കിട്ടാതായപ്പോഴാണോ എന്നെ വിളിച്ചതെന്നല്ലേ നീ ചോദിച്ചത്. ആരുമില്ലാതെ വന്നിട്ട് വേണമല്ലോ എന്നെ വിളിക്കാന്‍. ആ പറഞ്ഞത് വിട്ടുകളയില്ലെടാ, അത് തങ്കലിപികളില്‍ ഞാന്‍ എഴുതി വെച്ചിരിക്കുന്നു,’ എന്നും നവ്യ മറുപടി പറയുന്നുണ്ട്.

24 മണിക്കൂറിലും എയറിയുള്ള അവതാരകയാണോ നവ്യയോട് എയറിലിരിക്കുന്നതിനെക്കുറിച്ച്‌ ചോദിക്കുന്നത് എന്നും ഇത്രയും നിലവാരമില്ലാത്ത ചോദ്യങ്ങള്‍ എങ്ങനെ ചോദിക്കാന്‍ സാധിക്കുന്നു വെന്നെല്ലാം വിമർശനം ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button