നടന്‍ കൊല്ലം തുളസി ബിജെപിയെക്കുറിച്ച് പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. സുരേഷ് ഗോപിക്കുണ്ടായ ഭാഗ്യം ബിജെപിയില്‍ തനിക്ക് ഉണ്ടായിട്ടില്ലെന്ന് കൊല്ലം തുളസി പറയുന്നു. നാക്കുപിഴ കാരണം തന്നെ ഒറ്റപ്പെടുത്തിയപ്പോള്‍ ഒരുപാട് ദുഃഖിച്ചിരുന്നുവെന്നും ആരെങ്കിലും വളര്‍ന്നുവരികയാണെങ്കില്‍ അവരെ തളര്‍ത്തുന്ന സമീപനമാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ കൈകൊള്ളുന്നതെന്നും കൊല്ലം തുളസി ഒരു യൂടൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
read also: ത്രിദിന ചലച്ചിത്ര ക്യാംപുമായി മാക്ട: സിനിമ ആഗ്രഹവും ആവേശവുമായി കൊണ്ടു നടക്കുന്ന എല്ലാവർക്കും സ്വാഗതം
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
വളരെ ചെറിയ കാലം മാത്രമേ താന്‍ ബിജെപിക്കൊപ്പം ഉണ്ടായിരുന്നുള്ളൂ. 14 നിയമസഭാ മണ്ഡലങ്ങളിലും നാല് പാര്‍ലമെന്റ് മണ്ഡലങ്ങളിലും ഓടി നടന്ന് പ്രചാരണം നടത്തിയിട്ടുണ്ട്. കവലകള്‍ തോറും പ്രസംഗിച്ച് ക്ഷീണിച്ച് അവശനായി ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. എന്നിട്ടും തന്നോട് ചുരുക്കം ചില ആളുകളല്ലാതെ ആരും ഒരു നന്ദിവാക്ക് പോലും പറഞ്ഞിട്ടില്ല. മാത്രമല്ല ചെറിയൊരു നാക്കുപിഴവിന്റെ പേരില്‍ തന്നെ നിഷ്‌കരുണം ഒറ്റപ്പെടുത്തി. അത് തന്നെ ദുഃഖിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തു. ഇത് കേരളത്തിലെ നേതാക്കളുടെ പൊതു സ്വഭാവമാണ്.
ആരെങ്കിലും വളര്‍ന്നുവരികയാണെങ്കില്‍ അവരെ തളര്‍ത്തുന്ന സമീപനമാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ കൈകൊള്ളുന്നത്. സുരേഷ് ഗോപി മാത്രമാണ് അതില്‍ പെടാതെ രക്ഷപ്പെട്ടത്. അത് സുരേഷ് ഗോപിയുടെ ഭാഗ്യമാണ്. തനിക്ക് ആ ഭാഗ്യമുണ്ടായിട്ടില്ല.
കേരളത്തില്‍ ബിജെപിയുടെ പിന്തുണയോടെ അടുത്ത ഇലക്ഷനിലും ഇടതുപക്ഷം തന്നെ ഭരണത്തില്‍ വരും. ആ അഞ്ച് വര്‍ഷം കൊണ്ട് ഇടതുപക്ഷം തമ്മിലടിച്ച് നശിക്കും. കോണ്‍ഗ്രസും നശിക്കും. ഇതിന്റെ രണ്ടിനും ഇടയിലൂടെ ബിജെപി ഇവിടെ അധികാരത്തില്‍ വരും’ കൊല്ലം തുളസി പറഞ്ഞു.
Post Your Comments