കൊച്ചി: ശ്രീനിവാസൻ ഇതുവരെ തന്റെ സിനിമകളെ പുകഴ്ത്തിയിട്ടില്ലെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. താൻ ഉണ്ടാക്കിയ ഭക്ഷണം നല്ലതാണെന്ന് പറഞ്ഞിട്ടുണ്ടെന്നും, അതാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ അഭിനന്ദനമെന്നും ധ്യാൻ പറഞ്ഞു. കാഞ്ചാനാൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധ്യാൻ. തന്റെ കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി ഒക്കെ അച്ഛൻ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കലും അഭിപ്രായം പറഞ്ഞിട്ടില്ലെന്നാണ് ധ്യാൻ വെളിപ്പെടുത്തുന്നത്.
കൊച്ചി: ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾക്കെല്ലാം പ്രത്യേക ആരാധകർ തന്നെയുണ്ട്. ജീവിതത്തിലെയും സിനിമയിലെയും അനുഭവ കഥകൾ വളരെ രസകരമാണ്, നർമത്തിന്റെ രൂപത്തിലുമാണ് ധ്യാൻ പങ്കുവെയ്ക്കാറുള്ളത്. ചെറുപ്പത്തില്‍ തന്റെ സുഹൃത്തുക്കൾക്ക് തന്റെ അച്ഛന് സിനിമാതാരം ആണെന്ന് അറിയില്ലായിരുന്നുവെന്ന് താരം അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. അച്ഛന് ഹാസ്യ നടനാണെന്ന് അറിഞ്ഞാല്‍ സുഹൃത്തുക്കള്‍ കളിയാക്കാമെന്നും തിരക്കഥാകൃത്താണെന്ന് പറഞ്ഞാല്‍ അവര്‍ വിശ്വസിക്കില്ലായിരുന്നെന്നാണ് ധ്യാൻ പറഞ്ഞത്.
‘രണ്ടിലോ മുന്നിലോ പഠിക്കുന്ന കാലത്ത് അച്ഛനെ കണ്ടിട്ടേയില്ല. ഇടക്ക് വന്നു പോയാലല്ലെ നമ്മള്‍ക്ക് മിസ് ചെയ്യുന്നു എന്നൊക്കെ പറയാന്‍ പറ്റൂ. അച്ഛനെക്കാളും ഞാന്‍ ശ്രീനിവാസന് എന്ന നടനെയും എഴുത്തുകാരനെയുമാണ് കണ്ടിരുന്നത്. പിന്നെ ടി.വിയില്‍ കാണുന്നത് കൊണ്ടും അങ്ങനെ മിസ് ചെയ്യാറുണ്ടായിരുന്നില്ല. ചെന്നൈയിലേക്ക് താമസം മാറിയതോടെയാണ് അച്ഛന് – മകന് ബന്ധം വന്നത്. അവിടെ അച്ഛനെ ആരും തിരിച്ചറിയാത്തത് കൊണ്ട് എപ്പോഴും കൂടെ ഉണ്ടാവാറുണ്ടായിരുന്നു. ഞങ്ങള്‍ ഷട്ടില്‍ കളിക്കാറുണ്ട്. അപ്പോഴൊന്നും അച്ഛനെ ഒരു പട്ടിയും തിരിഞ്ഞു നോക്കാറില്ല. നാട്ടില്‍ അച്ഛനെ കണ്ടുകഴിഞ്ഞാല്‍ ആളുകള്‍ പൊതിയും. അതുകൊണ്ട് തന്നെ തമിഴ്നാട്ടില്‍ പല സുഹൃത്തുക്കളും അച്ഛന് എന്താ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ ബിസിനസുമാന്‍ ആണെന്നേ പറയാറുള്ളൂ. കാരണം കോമഡി നടന് ആണെന്ന് പറഞ്ഞാല്‍ അവര്‍ കളിയാക്കും’, ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments