കൊച്ചി: ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു മമ്മൂട്ടിയും അഖിൽ അക്കിനേനിയും ഒന്നിച്ച ‘ഏജന്റ്’. എന്നാൽ, ചിത്രം തിയറ്ററുകളിൽ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. എഴുപത് കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് ആകെ ലഭിച്ച കലക്ഷൻ വെറും പതിമൂന്നു കോടി മാത്രമാണ്.
ഇപ്പോഴിതാ ഏജന്റ് സിനിമയ്ക്കുണ്ടായ പരാജയത്തെക്കുറിച്ച് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നായകനായ അഖിൽ അക്കിനേനി. താന്‍ പരമാവധി ശ്രമിച്ചിട്ടും സിനിമയ്ക്ക് പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരോട് സംവദിക്കാനായില്ലെന്നും ഇനി ശക്തമായി തിരിച്ചു വരുമെന്നും അഖില്‍ പറയുന്നു.
അഖിൽ അക്കിനേനിയുടെ വാക്കുകൾ ഇങ്ങനെ;
അന്ന് ഞാന്‍ കേരളത്തില്‍ നിന്നും ഓടിപ്പോയതാണ്, എന്നെയും കുടുംബത്തെയും ജീവിക്കാന്‍ വിട്ടില്ല; വിവാദത്തെ കുറിച്ച് മംമ്ത
‘നമ്മുടെ സിനിമയ്ക്ക് ജീവന് നല്‍കാനായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച ഏജന്റിന്റെ കാസ്റ്റ് ആന്‍ഡ് ക്രൂവിനോട് നന്ദി പറയുന്നു. ഞങ്ങള്‍ കഴിവിന്റെ പരമാവധി പരിശ്രമിച്ചിട്ടും സ്ക്രീനില്‍ സിനിമയ്ക്ക് പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരോട് സംവദിക്കാനായില്ല. ഞങ്ങള്‍ക്ക് ഒരു നല്ല സിനിമ നല്‍കാനായില്ല. എനിക്ക് ഏറ്റവും വലിയ പിന്തുണ നല്കിയ നിര്‍മാതാവ് അനിലിന് നന്ദി. ഞങ്ങളുടെ സിനിമയില്‍ വിശ്വാസമര്‍പ്പിച്ച വിതരണക്കാർക്കു നന്ദി.
വലിയ പിന്തുണ നല്കിയ മാധ്യമങ്ങള്‍ക്ക് നന്ദി. നിങ്ങള്‍ നല്കിയ സ്നേഹവും എനര്‍ജിയും കാരണമാണ് ഞാന്‍ വര്‍ക്ക് ചെയ്തത്. അതിന് എന്റെ ഹൃദയത്തില്‍ നിന്നുമുള്ള നന്ദി. എന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവര്ക്കും വേണ്ടി ഞാന്‍ ശക്തമായി തിരിച്ചുവരും.’
Post Your Comments