GeneralLatest NewsMollywoodNEWSWOODs

നടീനടന്മാര്‍ പലരും മയക്കുമരുന്നിന് അടിമ: ഗുരുതര ആരോപണവുമായി ജി സുധാകരന്‍

മലയാളത്തിലിപ്പോള്‍ നല്ല സിനിമകള്‍ കുറവാണ്.

സിനിമാ മേഖലയില്‍ വരുന്ന കോടിക്കണക്കിനുരൂപയുടെ ഉറവിടം ആര്‍ക്കുമറിയില്ലെന്നും കള്ളപ്പണം ചിലവഴിക്കാനാണ് പലരും സിനിമാ രംഗത്തേക്കു കടന്നു വരുന്നതെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍. നടീ നടന്മാരില്‍ പലരും മയക്കുമരുന്നിന് അടിമകളാണെന്നും ജോണ്‍ ഏബ്രഹാം സ്മാരക സമിതിയുടെ ‘ജോണ്‍ ഏബ്രഹാം അനുസ്മരണ ചടങ്ങിൽ സുധാകരൻ ആരോപിച്ചു.

READ ALSO: സർജറിയിലൂടെ നീക്കം ചെയ്ത ശരീരഭാഗം പാചകം ചെയ്ത് കഴിച്ചു: സോഷ്യൽ മീഡിയ താരത്തിന്റെ വെളിപ്പെടുത്തൽ

‘മലയാളത്തിലിപ്പോള്‍ നല്ല സിനിമകള്‍ കുറവാണ്. ആസുരശക്തികള്‍ ജയിച്ചു കൊടിപാറിക്കുന്നതാണ് നമ്മുടെ സിനിമകളില്‍ കൂടുതലും കാണുന്നത്. വിഭ്രാന്തമായ മായികലോകത്തേക്ക് ജനങ്ങളെ കൊണ്ടുപോകുന്ന തരത്തിലുള്ളവ. ചിലവ് കുറഞ്ഞതും കഥയുള്ളതുമായ സിനിമകളുണ്ടാകണം. സമൂഹത്തിന്റെ ക്രിയാത്മകവും സോദ്ദേശ്യപരവുമായ വികസനത്തിനായി സിനിമയെ ഉപയോഗിച്ചു എന്നതാണ് ജോണ്‍ എബ്രഹാമിന്റെ സവിശേഷത. സാമൂഹിക പ്രതിബദ്ധതയും കലാമൂല്യവും ഉള്ളവയാണ് അദ്ദേഹത്തിന്റെ സിനിമകള്‍,’ – ആലപ്പുഴയിൽ നടന്ന ചടങ്ങിൽ സുധാകരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button