GeneralLatest NewsMollywoodNEWSWOODs

മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിന് വിളിച്ചത് പള്ളീലച്ചനല്ല, സര്‍ക്കാരാണ്: സിനിമയ്ക്കെതിരെ സിപിഎം

നിസ്സഹായനായ മുഖ്യമന്ത്രിയെ കാണിച്ചു എന്നാണു പ്രധാന വിമർശനം.

കേരളത്തിലെ 2018 ലെ പ്രളയം കേന്ദ്രീകരിച്ച്‌ ജൂഡ് ആന്‍റണി സംവിധാനം ചെയ്ത 2018 എന്ന സിനിമ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. എന്നാല്‍ ഇപ്പോള്‍ ജൂഡ് ആന്‍റണിയ്ക്കെതിരെ വിമര്‍ശനങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് സിപിഎം. നിസ്സഹായനായ മുഖ്യമന്ത്രിയെ കാണിച്ചു എന്നാണു പ്രധാന വിമർശനം.

നിസ്സഹായനായ മുഖ്യമന്ത്രിയെ കാണിക്കുന്നു. പ്രളയത്തില്‍ മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിന് വിളിച്ചത് പള്ളീലച്ചനല്ല, സര്‍ക്കാരാണ്, സിനിമയില്‍ നിറയെ അര്‍ധസത്യങ്ങളും നുണകളുമാണ്…എന്നൊക്കെയാണ് സിപിഎം വിമര്‍ശനം.

read also: റോബിനും രജിത്ത് കുമാറും വീണ്ടും ബിഗ്ബോസിലേക്ക്

നേരത്തെ പ്രളയം ഉണ്ടായത് ഡാമുകള്‍ തുറന്നുവിട്ടതുകൊണ്ടാണെന്ന് പറഞ്ഞ വ്യക്തിയാണ് ജൂഡ് ആന്‍റണിയെന്നും എം.എം. മണി മന്ത്രിയായപ്പോള്‍ സ്കൂളില്‍ പോകേണ്ടായിരുന്നു എന്ന കമന്‍റ് പറഞ്ഞയാളുമാണ് ജൂഡ് ആന്‍റണിയെന്നുമാണ് ഇടതുപക്ഷത്തിന്‍റെ കുറ്റപ്പെടുത്തല്‍. അതുപോലെ പ്രളയത്തില്‍ നിരവധി പേരെ രക്ഷിച്ച മത്സ്യത്തൊഴിലാളി പിന്നീട് ഒരു സ്കൂളിന്‍റെ പൊളിഞ്ഞു വീണ ഓടുകള്‍ മേയുന്നതിനിടയില്‍ കാല്‍വഴുതി വീണ് മരിച്ചതായി ചിത്രീകരിച്ചത് ശരിയായില്ലെന്നും വിമർശനം ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button