കാമുകനൊപ്പം ശരീരത്തിലെ ഒരു ഭാഗം പാചകം ചെയ്ത് കഴിച്ചതായി വെളിപ്പെടുത്തി സോഷ്യല്‍ മീഡിയ താരം. സ്പാനിഷ് ഇന്‍ഫ്ലുവന്‍സര്‍ പൗള ഗോനു എന്ന 30കാരിയാണ് തന്റെ കാൽമുട്ടിൽ നിന്നും നീക്കം ചെയ്ത ഭാഗം പാചകം ചെയ്തു കഴിച്ചതായി പങ്കുവച്ചത്.
സംഭവത്തെക്കുറിച്ച് താരത്തിന്റെ വാക്കുകൾ ഇങ്ങനെ, തന്റെ കാല്‍മുട്ടിന് നേരത്തെ പരുക്കേറ്റിരുന്നു. മുട്ടിന്റെ ചെറിയ ഭാഗം സര്‍ജറിയിലൂടെ നീക്കേണ്ടി വന്നു. ഈ ഭാഗം ഡോക്ടര്‍മാര്‍ തങ്ങള്‍ക്ക് തന്നത് ഒരു വിഭവം ഉണ്ടാക്കി കഴിച്ചുവെന്നാണ് പൗള പറയുന്നത്. ക്ലബ്113 എന്ന യൂട്യൂബ് ചാനലിനോടാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്.
തന്റെ ശരീരഭാഗത്ത് നിന്നും മുറിച്ച് മാറ്റിയ ആ ഭാഗം ശരീരത്തില്‍ തന്നെ തിരിച്ച് ചേര്‍ക്കണമെന്ന ആഗ്രഹത്തിന്റെ ഭാഗമായി ‘ബൊലോഗ്നെസ്’ എന്ന വിഭവം ഉണ്ടാക്കി കാല് മുട്ടിന്റെ ഭാഗം ഇതില്‍ ഇട്ട് പാചകം ചെയ്യുകയും സോസ് ഉപയോഗിച്ചു കഴിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ അവകാശവാദം. ഈ വീഡിയോ വൈറലായതിനു പിന്നാലെ ഇവർക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.
Post Your Comments