ബിഗ് ബോസ് ഹൗസിൽ നിന്നും ഇത്തവണത്തെ എവിക്ഷനിൽ പുറത്തായത് അഞ്‍ജൂസ് ആണ്. സഹമത്സരാർത്ഥിയായ റെനീഷ റഹ്‍മാനോട് തനിക്ക് പ്രണയമാണെന്ന് അഞ്‍ജൂസ് ഷോയിൽ വെച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. മറ്റൊരു കാമുകിയുണ്ടെങ്കിലും തനിക്ക് റെനീഷയോട് പ്രണയമാണെന്ന അഞ്‍ജൂസിന്റെ വെളിപ്പെടുത്തൽ ഷോയ്ക്ക് പുറത്ത് ഏറെ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. ഷോയ്ക്ക് പുറത്തേക്ക് പോകുന്നതിന് മുൻപ് താരത്തിന് അവസാനമായി പറയാനുണ്ടായിരുന്നതും റെനീഷയോടുള്ള പ്രണയം തന്നെ.
സെറീന ആൻ ജോണ്‍സണ്‍, റെനീഷ റഹ്‍മാൻ, അഞ്‍ജൂസ് എന്നിവര്‍ക്കൊപ്പം സാഗറും ജുനൈസും നാദിറയും ആയിരുന്നു ഇത്തവണ നോമിനേഷനില്‍ ഉണ്ടായിരുന്നത്. റെനീഷ സേഫാണെന്ന് മോഹൻലാല്‍ മത്സരാര്‍ഥികളെ ആദ്യം അറിയിച്ചു. മിഥുനെയും സേഫ് ആയി പ്രഖ്യാപിച്ചു. സാഗര്‍, ജുനൈസ് എന്നിവരും സേഫാണെന്ന് മോഹൻലാല്‍ പിന്നീട് പ്രഖ്യാപിച്ചു. തുടര്‍ന്ന് സേഫായത് സെറീന ആയിരുന്നു. അഞ്‍ജൂസിന്റെയും നാദിറയുടെയും വോട്ടിംഗ് ഗ്രാഫ് കാണിക്കുകയായിരുന്നു പിന്നീട് കണ്ടത്. ഇതിലാണ് പുറത്തായത് അഞ്‍ജൂസ് ആണെന്ന് വ്യക്തമായത്.
‘റെനീഷ എനിക്ക് ഒരു ലവ് ഉണ്ട്. പക്ഷേ സ്റ്റില്‍ ഐ ലവ് യു. ഐ ആം ഇറിറ്റേറ്റിംഗ് ഫെല്ലോ. നിന്നെ എനിക്ക് ഒരുപാട് ഇഷ്‍ടാടി, അളിയനെ മറക്കല്ലേ’ എന്നായിരുന്നു അഞ്‍ജൂസ് റെനീഷയോട് പറഞ്ഞത്. ഒരിക്കലുമില്ല എന്ന് മറുപടി പറഞ്ഞ റെനീഷ തക്കുടുവിനെ കാണാൻ വരും എന്നും വ്യക്തമാക്കി. നിനക്ക് ഞാൻ ഒരു സാധനം തരാൻ മറന്നു പോയിയെന്ന് പറഞ്ഞ് അഞ്‍ജൂസ്, താൻ സൂക്ഷിച്ച് വെച്ച സ്‍നേഹ ലോക്കറ്റ് റെനീഷയുടെ കഴുത്തില്‍ അണിയിച്ചു.
Post Your Comments