ടെലിവിഷൻ പരിപാടികളിലും സിനിമയിലും സജീവമാണ് ശ്വേത മേനോന്‍. മമ്മൂട്ടി ചിത്രമായ അനശ്വരത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ ശ്വേത മകൾക്ക് കൊടുക്കാൻ സൂക്ഷിക്കുന്ന സമ്മാനത്തെക്കുറിച്ച് പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. ബ്ലെസി ഒരുക്കിയ കളിമണ്ണ് എന്ന ചിത്രത്തിൽ ശ്വേതയുടെ ഗർഭകാലവും പ്രസവവും ചിത്രീകരിച്ചിട്ടുണ്ടായിരുന്നു. അത് പല വിവാദങ്ങൾക്കും കാരണമായി. കുഞ്ഞു ജനിച്ചു പത്തു ദിവസം മാത്രമായപ്പോൾ അവളുടെ പേരിൽ കേസ് ഉണ്ടായി എന്ന് ശ്വേത തുറന്നു പറയുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു ഓട്ടോ ബയോഗ്രഫി എന്ന് പറയാം. എനിക്ക് തോന്നുന്നു ഇത്രയും മനോഹരമായ ഒരു ഗാനം എനിക്ക് കിട്ടിയ വലിയ ഭാഗ്യമാണ് എന്ന്. എനിക്ക് എന്റെ മോള്‍ക്ക് കൊടുക്കാന്‍ പറ്റിയ കുറച്ചു നിമിഷങ്ങള്‍. ഒരു ഹാര്‍ഡ് ഡിസ്ക് ഞാന്‍ അവള്‍ക്ക് എടുത്തു വച്ചിട്ടുണ്ട്. ഒരു പതിനാറു വയസ്സ് ആകുമ്പോള്‍ അത് നിനക്ക് ഞാന്‍ പ്രസന്റ്റ് ആയി തരും എന്നും അവളോട് പറഞ്ഞിട്ടുണ്ട്.
അമ്മയും കുഞ്ഞുമായുള്ള ഒരു ബന്ധം അവള്‍ക്ക് അറിയാന്‍ വേണ്ടിയാണ്. ഒരു അമ്മ നൊന്തുപ്രസവിക്കുമ്പോള്‍ ആ ഒരു ഇമോഷന്‍ അറിഞ്ഞിരിക്കണം. ഇപ്പോഴത്തെ കുട്ടികള്‍ക്ക് പേരന്റ്സില്‍ നിന്നും ഒരു അകല്‍ച്ച ആണ്. എല്ലാവരും അവരുടേതായ തിരക്കിലും സ്ട്രെസ്സിലും ആണ്. അതിനിടയില്‍ അവള്‍ അറിയണം ഇതാണ് പേരന്റിംഗ് എന്ന്.
ആ ഒരു സ്നേഹം, കണക്ഷന്‍ ഇമോഷന്‍ ഒക്കെയും അവള്‍ അറിയണം എന്നുണ്ട്. എനിക്ക് തോനുന്നു കൊട്ടി ആഘോഷിച്ചുകൊണ്ട് ഒരു ഇന്റര്‍നാഷണല്‍ ന്യൂസ് ആക്കിയിട്ടാണ് മോള്‍ ഈ ലോകത്ത് വന്നത്. ആ ഒരു വലിയ സിനിമയുടെ ഭാഗം ആയിരുന്നു മോള്‍. ജനിക്കുന്നതിന് മുന്‍പേ ചര്‍ച്ചയും ആയിരുന്നു. എന്നാല്‍ മോളുടെ പേരില്‍ കേസുണ്ടായിരുന്നു. ജനിച്ചു പത്തുദിവസം ആകുന്നതിന് മുന്‍പേ അവളുടെ പേരില്‍ കേസുണ്ടായി. അവള്‍ അവളുടെ സ്വകാര്യത വിറ്റ് കാശ് ഉണ്ടാക്കുന്നു എന്ന് പറഞ്ഞിട്ടാണ് കേസ് വന്നത്. ഇന്നവള്‍ക്ക് പത്തുവയസാണ്, ഒരു ചമ്മല്‍ ആണ് ഇത് കേള്‍ക്കുമ്പോള്‍. എല്ലാവരും അവളോട് ചോദിക്കും ലാലി കുട്ടി ആണോ എന്ന്. അതൊക്കെ അവള്‍ക്ക് ഒരു ചമ്മല്‍ ആണെങ്കിലും അതൊരു ഘട്ടം ആണ്.
Post Your Comments