സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗായിക അഭയ ഹിരണ്മയി തന്റെ നിലപാടുകള്‍ ശക്തമായി തുറന്നു പറയുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ്. താരത്തിന്റെ ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങൾ പലപ്പോഴും വൈറലാവാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് തന്നെ വിമർശിച്ച ഒരാൾക്ക് അഭയ നല്കിയ മറുപടിയാണ്.
READ ALSO: കെട്ടിപ്പിടുത്തങ്ങൾക്ക് , ഉമ്മകൾക്ക് കോടി നന്ദി, ഇത് നമ്മൾ സാധാരണക്കാരുടെ വിജയം: ജൂഡ് ആന്തണി
കഴിഞ്ഞ ദിവസം ഒരു സ്റ്റേജ് ഷോയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അഭയ പങ്കുവച്ചിരുന്നു. നല്ലൊരു ഗായികയായിരുന്നു പറഞ്ഞിട്ട് കാര്യമില്ല വിധി അല്ലാതെന്ത് എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയുമായി അഭയ എത്തി. താങ്കള്‍ എനിക്ക് കല്പ്പിച്ചു തന്ന വിധി എന്തായാലും ഞാന്‍ അങ്ങ് സഹിച്ചു എന്നാണ് അഭയ മറുപടിയായി കുറിച്ചത്.
Post Your Comments