മുംബൈ: ‘ദ കേരള സ്റ്റോറി’യുടെ വരുമാനം 80 കോടി കവിഞ്ഞതായി സംവിധായകന്‍ സുദീപ്‌തോ സെന്‍. സിനിമയുടെ വിജയം കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നുവെന്നും പ്രേക്ഷകരോട് നന്ദി പറയുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി. ലോകമൊട്ടാകെ മുപ്പത്തിയേഴോളം രാജ്യങ്ങളില്‍ ചിത്രം ഉടനെ റിലീസിനെത്തുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
നേരത്തെ കേരളം, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് തിയേറ്ററുടമകള്‍ പിന്‍മാറിയിരുന്നു. ബംഗാളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിച്ചുകൊണ്ട് മുഖ്യമന്ത്രി മമത ബാനര്‍ജി ഉത്തരവിറക്കി. സംസംസ്ഥാനത്തെ ഒരു തീയേറ്ററിലും കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നില്ലെന്ന കാര്യം ഉറപ്പാക്കണമെന്നും മമത ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കി.
സ്വന്തം കഴിവുകൊണ്ട് വളർന്നു, മുഖ്യമന്ത്രിയാകാൻ പോലും ആ കഴിവ് ഞാനുപയോഗിക്കും: സൂപ്പർ താരം പവൻ കല്യാൺ
എന്നാൽ, നിരോധനത്തിനെതിരെ നിയമവഴി തേടുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് വിപുല്‍ ഷാ അറിയിച്ചു. നിയമപ്രകാരം സാധ്യമായതെല്ലാം ചെയ്യുമെന്നും നിരോധനത്തിനെതിരെ പോരാടുമെന്നും വിപുല്‍ ഷാ വ്യക്തമാക്കി.
Post Your Comments