ട്രോളന്മാര്‍ ഏറ്റെടുത്തതോടെ ഏറെ ചർച്ചയായ ഷോര്‍ട്ട് ഫിലിമാണ് ‘കളിപ്പാവ’. എന്നാൽ, ഇത് സിനിമയ്ക്ക് വേണ്ടി എഴുതിയ സ്‌ക്രിപ്റ്റ് ആയിരുന്നുവെന്ന് തുറന്നു പറയുകയാണ് ഷോര്‍ട്ട് ഫിലിമിലെ നായകനായ അഖിലും നായികയായ രമ്യയും. ജീവിതത്തിലും ഭാര്യയും ഭര്‍ത്താവുമായ ഇവർ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിൽ പങ്കുവച്ച വാക്കുകൾ നേടുന്നു.
അഖിലിന്റെ വാക്കുകള്‍ ഇങ്ങനെ,
ഞാന്‍ സിനിമയിലെ കാസ്റ്റിംഗ് ഡയറക്ടര്‍ ആയി വര്‍ക്ക് ചെയ്യുന്ന ആളാണ്. കുറച്ച് സംവിധായകരും ആര്‍ട്ടിസ്റ്റുകളും എനിക്ക് മെസേജ് അയച്ചു, എടാ നീ ഇപ്പോള്‍ വലിയ സെലിബ്രിറ്റി ആയല്ലോ എന്ന് കളിയാക്കി കൊണ്ട്. കൊറോണ ടൈമില്‍ ചെയ്ത ഷോര്‍ട്ട് ഫിലിമാണ് ഇത്. ട്രോളന്മാരെ ഞാന്‍ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. കാരണം ഞാന്‍ എന്റെ ഫ്രീ ടൈമില്‍ കണുന്നത് ട്രോളുകളാണ്. ഒരു സിനിമ എടുക്കുന്നത് എത്രത്തോളം ടഫ് ആണോ അതിനേക്കാള്‍ ടഫ് ആണ് ഒരു ട്രോള്‍ ചെയ്യുക എന്നത്.
ഒരാളെ ചിരിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല. ശരിക്കും പറഞ്ഞാല്‍ ഞാന്‍ ഇവിടെ ഇരിക്കാന്‍ കാരണം അവരാണ്. ഞാന്‍ അവരോടല്ലേ നന്ദി പറയേണ്ടത്. എനിക്ക് സിനിമ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. ഒരു ഡീറ്റെയ്ല്‍ഡ് സ്‌ക്രിപ്റ്റ് ആണ് ഞാന്‍ എഴുതിയത്. പക്ഷെ ഒരുപാട് പേരുടെ മുന്നില്‍ ഇങ്ങനെ പോയി, സാധാരണക്കാരന്‍ പോകുമ്പോ കിട്ടുന്ന പോലെയെ ഉണ്ടായുള്ളു. അങ്ങനെ ആ ആഗ്രഹം മൂടി ഒരു മൂലക്ക് വച്ചു.
വേറൊരു സ്‌ക്രിപ്റ്റ് ചെയ്തു, ദൈവം സഹായിച്ച് എല്ലാം സെറ്റ് ആയി, പ്രൊഡ്യൂസറും സെറ്റ് ആയപ്പോഴാണ് കൊറോണ വന്ന് പെടലിക്ക് തരുന്നത്. ആ സമയത്ത് മെമ്പര്‍മാര്‍ വന്ന് ഉച്ചയ്ക്ക് തരുന്ന രണ്ട് പൊതി ചോര്‍ മാത്രം ആശ്രയിച്ച് നില്‍ക്കുകയായിരുന്നു അന്ന്. അയ്യോ ഒന്നും പറ്റിയില്ല എന്ന് ചിന്തിച്ച് നില്‍ക്കാതെ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി ചെയ്തതാണ്. എന്നെ ഇവിടെ വരെ എത്തിച്ച ട്രോളന്‍മാര്‍ക്കാണ് ഞാന്‍ നന്ദി പറയുന്നത്. പിന്നെ അതില്‍ വന്നിരിക്കുന്ന കമന്റ്‌സ്.
വെള്ളം സിനിമയില്‍ പറയുന്ന ഡയലോഗ് ഉണ്ട്, ‘ഇന്‍സല്‍ട്ട് ആണ് ഏറ്റവും വലിയ ഇന്‍സ്പിരേഷന്‍’. എന്നെ സംബന്ധിച്ച് അതില്‍ സന്തോഷമേയുള്ളു. ഞാന്‍ ആദ്യം വിചാരിച്ചത് എന്റെ വൈഫ് ഡൗണ്‍ ആകും എന്നായിരുന്നു. പക്ഷെ എന്റെ വൈഫ് എന്നേക്കാള്‍ വലിയ വൈബ് ആണ്. ആള് എന്നോട് പറഞ്ഞു, അതുകൊണ്ട് അല്ലേ നമ്മള്‍ ഇപ്പോള്‍ ശ്രദ്ധ നേടിയത് എന്നാണ്. കമന്റുകളൊക്കെ ഞാന്‍ നോക്കിയിരുന്നു. 60 ശതമാനം പേര്‍ നെഗറ്റീവ് പറഞ്ഞിട്ടുണ്ടെങ്കില്‍ 40 ശതമാനം പേര്‍ പൊസിറ്റീവ് പറഞ്ഞിട്ടുണ്ട്.
Post Your Comments