ബിഗ് ബോസില്‍ സാഗർ സൂര്യയ്ക്ക് നേരെ വിമർശനം. ബിഗ് ബോസ് സീസണ് 5ലെ താരങ്ങളായ നടന് സാഗര്‍ സൂര്യയും സെറീനയും തമ്മിലുള്ള പ്രണയമാണ് വിമർശനത്തിന് കാരണം. കഴിഞ്ഞ എപ്പിസോഡില്‍ സാഗറിന് സെറീന ചുംബനം നല്‍കിയത് ശ്രദ്ധ നേടിയിരുന്നു.
read also: സാമൂഹ്യ മാധ്യമത്തില്‍ നിന്ന് ഇടവേളയെടുക്കുന്നതായി നസ്രിയ: കാരണം തിരക്കി ആരാധകർ
ഉറങ്ങുന്നതിന് മുമ്പായി സെറീനയുടെ അടുത്ത് വന്നിരുന്ന് സംസാരിച്ച സാഗറിനോട് ഗുഡ് നൈറ്റ് പറഞ്ഞപ്പോള്‍ ഉമ്മ വേണോയെന്ന് സെറീന ചോദിക്കുകയായിരുന്നു. ഉടന്‍ സാഗര്‍ കവിള് കാണിച്ചുകൊടുത്തു. ശേഷം സെറീനയ്ക്ക് തിരിച്ചും കവിളില്‍ ചുംബനം നല്കിയ ശേഷം സാഗര്‍ ഉറങ്ങാനായിപ്പോകുക ആയിരുന്നു. ഇത് ചീപ്പ് സ്ട്രാറ്റജി ആണെന്ന വിമര്‍ശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
Post Your Comments