
സാമൂഹ്യ മാധ്യമത്തില്‍ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ച് നടി നസ്രിയ. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം പുതിയ തീരുമാനം ആരാധകരുമായി പങ്കുവച്ചത്. എന്നാൽ ഇതിനു കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. വൈകാതെ തിരിച്ചുവരും എന്നുമാത്രമേ നസ്രിയ അറിയിച്ചിട്ടുള്ളു. എന്തുകൊണ്ടാണ് ഇടവേളയെടുക്കുന്നത് എന്ന് തിരക്കുകയാണ് ആരാധകര്‍.
read also: മാപ്പ് പറഞ്ഞില്ല എന്നതായിരുന്നു പുറത്താക്കാനുണ്ടായ കാരണം: തുറന്നു പറഞ്ഞ് നടന് ബാബുരാജ്
‘എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഒരു ഇടവേള എടുക്കുകയാണ്. അതിനുള്ള സമയമാണ്. എന്നാല്‍ നിങ്ങളുടെ മെസേജുകളും സ്നേഹവും മിസ് ചെയ്യും. ഉടനെ തിരിച്ചുവരും’ എന്നായിരുന്നു സ്റ്റോറിയായി താരം പോസ്റ്റ് ചെയ്തത്.
‘അണ്ടേ സുന്ദരാനികി’ എന്ന തെലുങ്ക് ചിത്രമായിരുന്നു നസ്രിയയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
Post Your Comments