GeneralLatest NewsMollywoodNEWSWOODs

കാത്തിരിപ്പിന് വിരാമം: സൈബർ കുറ്റകൃത്യങ്ങളുടെ കഥയുമായി ‘ബൈനറി’ എത്തുന്നു

സൈബർ യുഗത്തിൻ്റെ ഇതുവരെ അറിയാത്ത, ആരും പറയാത്ത കഥകളാണ് ബൈനറിയുടെ ഇതിവൃത്തം

സൈബർ കുറ്റകൃത്യങ്ങളുടെ കാണാക്കാഴ്ചകളുടെ കഥയുമായി ‘ബൈനറി’ വരുന്നു. ഏറെ പുതുമയുണർത്തുന്ന ചിത്രം തിയേറ്ററിൽ 19 ന് റിലീസാവും. വോക്ക് മീഡിയയുടെ ബാനറിൽ ഡോ. ജാസിക്ക് അലിയാണ് ‘ബൈനറി’ സംവിധാനം ചെയ്തിരിക്കുന്നത്. രാജേഷ് ബാബു കെ ശൂരനാട്, മിറാജ് മുഹമ്മദ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് അനേകായിരം കണ്ണുകൾ ചേർന്നു നെയ്തുകൂട്ടിയ ഒരു വലിയ വലയാണ് ഇന്നത്തെ സൈബർ വേൾഡ്. ആ വലയിൽ കുടുങ്ങി രക്ഷപ്പെടാനാവാതെ പിടഞ്ഞു തീരുന്ന എത്രയോ മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. നിയമ സംവിധാനത്തിനോ, പോലീസിനോ ഒന്നും ഇതിൽ ചെയ്യാനാവുന്നില്ല. അങ്ങനെ ലോകത്തെ പിടിമുറുക്കിയ സൈബർ യുഗത്തിൻ്റെ ഇതുവരെ അറിയാത്ത, ആരും പറയാത്ത കഥകളാണ് ബൈനറിയുടെ ഇതിവൃത്തം. സൂപ്പർഹിറ്റുകളായി മാറിയ പാട്ടുകളും ചിത്രത്തിൻ്റെ പുതുമയാണ്.

read also: സൗബിന്‍ ഡബ്ബിംഗിന് വിളിച്ചാല്‍ വരില്ല, ഫോണ്‍ എടുക്കാറില്ല; ഗുരുതര ആരോപണങ്ങളുമായി ഒമര്‍ ലുലു

ചിത്രത്തിൽ ജോയി മാത്യു, സിജോയ് വര്‍ഗ്ഗീസ്, കൈലാഷ്, മാമുക്കോയ, അനീഷ് രവി, അനീഷ് ജി മേനോന്‍, നവാസ് വള്ളിക്കുന്ന് ലെവിന്‍, നിര്‍മ്മല്‍ പാലാഴി, കൂട്ടിക്കൽ ജയചന്ദ്രൻ, കിരണ്‍രാജ്, രാജേഷ് മലർകണ്ടി , കെ പി സുരേഷ് കുമാർ, പ്രണവ് മോഹൻ, ജോഹർ കാനേഷ്, സീതു ലക്ഷ്മി, കീർത്തി ആചാരി എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

തിരക്കഥ- ജ്യോതിഷ് നാരായണന്‍, ബിനോയ് പി എം, സംഭാഷണം- രഘു ചാലിയാര്‍, ക്യാമറ-സജീഷ് രാജ്, , സെക്കന്‍റ് ഷെഡ്യൂള്‍ ക്യാമറ- ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, സെക്കൻഡ് ഷെഡ്യൂൾ-ക്രിയേറ്റീവ് ഡയറക്ടര്‍- കൃഷ്ണജിത്ത് എസ് വിജയന്‍, സംഗീതം-എം കെ അര്‍ജ്ജുനന്‍ & രാജേഷ് ബാബു കെ ശൂരനാട്, എഡിറ്റര്‍- അമൃത് ലൂക്ക, ഗാനരചന- പി കെ ഗോപി, നജു ലീലാധര്‍, പി സി മുരളീധരന്‍, അഡ്വ ശ്രീ രജ്ഞിനി, സജിതാ മുരളിധരൻ.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഗിരീഷ് നെല്ലിക്കുന്നുമ്മേല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – പ്രശാന്ത് എന്‍ കാലിക്കട്ട്, സംഘട്ടനം- രാജേഷ് ബ്രൂസ്ലി, മേക്കപ്പ് അനൂപ് സാജു, കോസ്റ്റ്യും – മുരുകന്‍, പി ആര്‍ ഒ – പി ആര്‍ സുമേരന്‍, ഡിസൈന്‍സ്- മനോജ് ഡിസൈന്‍സ്

shortlink

Related Articles

Post Your Comments


Back to top button