ബിഗ് ബോസ് മലയാളം സീസണ് 5ൽ പൂളിൽ ഇറങ്ങിയ വീഡിയോ വൈറലായതിനെക്കുറിച്ച് നടി ഐശ്വര്യ സുരേഷ് എന്ന ലച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ബിഗ് ബോസില്‍ നിന്നും പുറത്തുവന്ന ലച്ചു ബിക്കിനിയിട്ട് പൂളില്‍ ഇറങ്ങിയതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍.
READ ALSO: ഇത് ചീപ്പ് സ്ട്രാറ്റജി: പരസ്പരം ചുംബിച്ച് സാഗർ സെറീന താരങ്ങൾ, വിമർശനം
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ഞാന്‍ അവിടെ ചെന്നിട്ട് മാക്സിമം എന്ജോയ് ചെയ്തിട്ടുണ്ട്. പൂളില്‍ ആണെങ്കിലും മൂന്നാല് വട്ടം ഞാന്‍ ഇറങ്ങിയിട്ടുണ്ട്. പൂളാണ് വൈറലായത്. ഞാന്‍ അതിനെ വലിയ കാര്യമായിട്ട് കാണുന്നില്ല. ദീപിക പദുക്കോണ്‍ ബിക്കിനിയിട്ട് നടക്കുമ്പോള്‍ ആരും ഒന്നും പറയുന്നില്ല. അതൊക്കെ വലിയ കാര്യമല്ല. പിന്നെ എനിക്കെന്താ അങ്ങനെ ആയാല്‍. അത് എന്റെ ചോയ്സ് അല്ലേ. പൂളില്‍ ഇറങ്ങുമ്പോള്‍ സ്യൂട്ടും കോട്ടും ഒന്നും ഇട്ടിട്ട് ഇറങ്ങാന്‍ പറ്റില്ലല്ലോ. ഞാന്‍ ഓഡിയന്‍സ് എന്ത് ചിന്തിക്കും എന്ന് ആലോചിച്ചിട്ടല്ല ജീവിക്കുന്നത്.
എന്റെ മനസില്‍ എന്താണോ തോന്നുന്നത് അത് ചെയ്യും. പൂളില്‍ ഇറങ്ങണമെന്ന് തോന്നിയാല്‍ അത് ചെയ്യും. ഇത്രയും ആള്ക്കാര് കാണുന്നുണ്ടെങ്കില്‍ അത് കണ്ടോട്ടെ, അതിനിപ്പം എന്താ? അവര്‍ ആസ്വദിച്ചു, അത്രയേയുള്ളൂ’- എന്നാണ് ലച്ചു ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.
Post Your Comments