CinemaGeneralLatest NewsNew ReleaseNEWSNow Showing

ആന്‍റണി പെപ്പെ എന്ന ഒറ്റയാന്‍ നായകനായി മാറുന്നതിന് പിന്നിൽ? – ജൂഡ് ആന്റണിയെ തള്ളി എ.എ റഹീം പെപ്പയെ പുകഴ്ത്തുമ്പോൾ

സിനിമയുടെ സാങ്കേതിക വിദ്യയോ കളക്ഷനോ അല്ല, യഥാര്‍ഥ മനുഷ്യരാണ് ചരിത്രത്തിലെ നായകന്മാരെന്ന് സി.പി.ഐ.എം നേതാവ് എ.എ റഹീം എംപി. 2018 സിനിമ ജൂഡ് ആന്റണിയുടെ രാഷ്ട്രീയ ആഭിമുഖ്യത്തിന്‍റെ പ്രകടനമാണെന്നും അത് യാഥാര്‍ത്ഥ്യ ബോധവുമായി ചേര്‍ന്നതല്ലെന്നും എ.എ റഹീം അഭിപ്രായപ്പെട്ടു. യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു റഹീം. ജൂഡ് ആന്റണി-ആന്റണി പെപ്പെ വിഷയത്തിലായിരുന്നു റഹീമിന്റെ പ്രതികരണം.

‘2018 എന്ന സിനിമ കണ്ടില്ല. വിവാദങ്ങള്‍ മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടത്. തിരക്കഥാകൃത്തിനും സംവിധായകനും അവരുടേതായ രീതികളും കഥപറച്ചിലും സിനിമയ്ക്ക് വേണ്ടി അവലംബിക്കാം. 2018-നെ ഒരു സിനിമയായി മാത്രമാണ് ഞാൻ കാണുന്നത്. സ്വാഭാവികമായും കഥപറച്ചിലില്‍ രാഷ്ട്രീയം പ്രതിഫലിക്കാം. കലാകാരനെന്നെ നിലയില്‍ ജൂഡിന്‍റെ സർഗ്ഗാത്മകതയെ ചോദ്യം ചെയ്യാനായില്ല, അദ്ദേഹത്തെ അഭിനന്ദിക്കുന്നു. സിനിമയിലേത് ജൂഡിന്‍റെ രാഷ്ട്രീയ ആഭിമുഖ്യത്തിന്‍റെ പ്രകടനമാണ്. അത് യാഥാര്‍ത്ഥ്യ ബോധ്യവുമായി ചേരുന്നതല്ല.

2018ന്‍റെ സംവിധായകനാണോ ആന്‍റണി പെപ്പെയാണോ നായകൻ എന്ന് ചോദിച്ചാല്‍ ആന്‍റണി പെപ്പെയെന്നാണ് ആളുകള്‍ പറയുന്നത്. സിനിമയുടെ സാങ്കേതിക വിദ്യയോ കളക്ഷൻ റെക്കോർഡുകളോ അല്ല, മറിച്ച് യഥാര്‍ത്ഥ മനുഷ്യരാണ് ചരിത്രത്തില്‍ നായകന്മാരാകുന്നത്. അതാണ് സിനിമ ഹിറ്റിന് നടുവിൽ നിൽക്കുമ്പോഴും ആന്‍റണി പെപ്പെ എന്ന ഒറ്റയാന്‍ സ്റ്റാറാകുന്നത്. അതാണ് കേരളത്തിന്‍റെ ജനാധിപത്യവും സംസ്കാരവും’, റഹീം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button