രാഷ്ട്രീയത്തിൽ സജീവമാകാനൊരുങ്ങി സൂപ്പർ താരം പവൻ കല്യാൺ. തന്റെ രാഷ്ട്രീയത്തെക്കുറിച്ച് ശ്രദ്ധേയമായ നിരവധി കാര്യങ്ങളാണ് താരം മംഗളഗിരിയിലെ പാർട്ടി ഓഫീസിൽ വച്ച് ജനസേന അനുഭാവികളോടായി പറഞ്ഞത്.
സിനിമയിൽ പോലും ആരുമെന്നെ സൂപ്പർ സ്റ്റാറാക്കിയില്ല, പകരം കഷ്ട്ടപ്പെട്ട് താൻ സൂപ്പർ സ്റ്റാറായി. അതുപോലെ ജനങ്ങളോട് എന്നെ മുഖ്യമന്ത്രിയാക്കൂ എന്ന് പോയി ആവശ്യപ്പെടാനാകില്ല, അധികാരം ചോദിക്കുന്നതിന് മുൻപ് കഴിവ് തെളിയിക്കണം.
ആറുമാസത്തെ സമയപരിധിയാണ് പവൻ കല്യാൺ തന്റെ ആരാധകർക്ക് നൽകിയിരിക്കുന്നത്. ആറുമാസ കാലത്തിനുള്ളിൽ താൻ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രങ്ങൾ തീർക്കണമെന്നാണ് പവൻ നൽകിയിരിക്കുന്ന നിർദേശം.
Post Your Comments