BollywoodCinemaHollywoodLatest NewsWOODs

ഞാൻ മിസ് വേൾഡ് ആകുന്നത് ഏഴ് വയസുള്ള നിക്ക് ടിവിയിലൂടെ കണ്ടു: പ്രിയങ്ക ചോപ്ര

ഹോളിവുഡ് ചിത്രത്തിൽ താരം നിക്കിനോടൊപ്പം അഭിനയിക്കുന്നു

2000 ൽ താൻ മിസ് വേൾഡ് ആയപ്പോൾ തന്റെ ഭർത്താവായ നിക്കിന് 7 വയസ്സ് മാത്രമായിരുന്നു പ്രായമെന്ന് തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര.

അമേരിക്കയിലെ വീട്ടിലിരുന്ന് താൻ മിസ് വേൾഡ് ആയത് നിക്ക് ടിവിയിലൂടെ കണ്ടിരുന്നുവെന്നും പ്രിയങ്ക. നിക്ക് ഇതെല്ലാം ടിവിയിലൂടെ കണ്ടത് അദ്ദേഹത്തിന്റെ അമ്മയും തന്നോട് പറഞ്ഞിരുന്നുവെന്ന് താരം വ്യക്തമാക്കി.

ലവ് എ​ഗെയ്ൻ എന്ന ഹോളിവുഡ് ചിത്രത്തിൽ താരം നിക്കിനോടൊപ്പം അഭിനയിക്കുന്നുണ്ട്. ബോളിവുഡും കടന്ന് ഹോളിവുഡിലെത്തി നിൽക്കുന്ന പ്രിയങ്ക സോഷ്യൽ മീഡിയയിലും സജീവമാണ്.

ആനുകാലിക വിഷയങ്ങളിലെല്ലാം താരം തന്റെ അഭിപ്രായം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button