ഇന്റിമേറ്റ് രംഗങ്ങളിലെ അഭിനയം ബുദ്ധിമുട്ടേറിയതാണെന്ന് നടി കുബ്ര സെയ്ട്ട്. ഇത്തരം രംഗങ്ങളിൽ അഭിനയിക്കുമ്പോൾ കഷ്ട്ടപ്പാട് കൂടുതലാണെന്നും നടി പറഞ്ഞു.
നെറ്റ് ഫ്ലിക്സ് സീരിസായ സേക്രട്ട് ഗെയിംസിന്റെ ആദ്യ സീസണിൽ അഭിനയിച്ചതിനെക്കുറിച്ചാണ് കുബ്ര പറഞ്ഞത്. ശാരീരിക ബന്ധം ചിത്രീകരിച്ചതിന് ശേഷം താൻ അവശയായി നിലത്ത് വീഴുകയായിരുന്നു എന്നാണ് താരം പറയുന്നത്.
ട്രാൻസ് വുമൺ ആയാണ് താരം വേഷമിട്ടത്. നവാസുദ്ദീൻ സിദ്ദിഖിക്കൊപ്പമായിരുന്നു സെക്സ് രംഗങ്ങൾ ചിത്രീകരിക്കേണ്ടിയിരുന്നത്. രംഗം ആദ്യ ദിനം തന്നെ ഷൂട്ട് ചെയ്തു, അന്നത്തെ അവസാന ഷോട്ടും അതുതന്നെ ആയിരുന്നു.
ഏഴ് ഷോട്ടുകൾ വരെ അത് പോയി. എത്ര മണിക്കൂറുകൾ ആ ഷോട്ടിനായി പോയെന്ന് അറിയില്ല, അവസാനം തളർന്ന് താഴെ വീണു, അനുരാഗ് കശ്യപും നവാസുദ്ദീനും ചേർന്നാണ് തന്നെ പിടിച്ചെണീപ്പിച്ചതെന്നും കുബ്ര പറഞ്ഞു.
Post Your Comments