കടുത്തുരുത്തി: മകൾ വന്ദനയുടെ മരണത്തിൽ നിന്നും ഇനിയും മുക്തരാകാത്ത മാതാപിതാക്കളെ കണ്ട് ആശ്വസിപ്പിക്കാൻ നടൻ മമ്മൂട്ടിയെത്തി. കഴിഞ്ഞ ദിവസമാണ് പ്രതിയുടെ ആക്രമണത്തിൽ കൊട്ടാരക്കരയിൽ ഡോക്ടറായി സേവനം ചെയ്തിരുന്ന വന്ദന കൊല്ലപ്പെട്ടത്.
മുട്ടുചിറ സ്വദേശിനിയായ വന്ദന മാതാപിതാക്കളുടെ ഏക മകളായിരുന്നു. മാതാപിതാക്കളുടെ എല്ലാ പ്രതീക്ഷകളും വിഫലമാക്കിയാണ് ഏക മകൾ വന്ദന യാത്രയായത്.
വന്ദനയുടെ വീട്ടിലെത്തിയ മമ്മൂട്ടി വന്ദനയുടെ മാതാപിതാക്കളെ കണ്ട് ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. നടൻ രമേഷ് പിഷാരടി, നിർമ്മാതാവ് ആന്റോ ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ചിന്ത ജെറോമും വന്ദനയുടെ മാതാപിതാക്കളെ കാണാനെത്തിയിരുന്നു. ലഹരിക്കടിമയായ സന്ദീപ് എന്നയാളുടെ കുത്തേറ്റാണ് ആശുപത്രിയിൽ വച്ച് ഡോക്ടർ വന്ദന മരണപ്പെട്ടത്.
Post Your Comments