CinemaLatest NewsMollywoodWOODs

പിണറായി വിജയൻ സാറിന് നന്ദി പറഞ്ഞാണ് സിനിമ തുടങ്ങുന്നത്, പാർട്ടി വലിച്ചിടരുത്: പ്രതികരിച്ച് ജൂഡ് ആന്റണി ജോസഫ്

സർക്കാരും പ്രതിപക്ഷവും കേന്ദ്ര സർക്കാരും നമ്മൾ ജനങ്ങളും തോളോട് ചേർന്ന് ചെയ്ത അത്യുഗ്രൻ കാലത്തിന്റെ ചെറിയൊരു ഓർമ്മപ്പെടുത്തലാണിത്

കേരളത്തിലെ വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കിയുള്ള അതീജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ് ജൂഡിന്റെ 2018. ടൊവിനോ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വൻ സ്വീകരണമാണ് ജൂഡിന്റെ 2018 എവരിവൺ ഈസ് എ ഹീറോ എന്ന ചിത്രത്തിന് ലഭിക്കുന്നത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടത്ര പ്രാധാന്യം കൊടുത്തില്ല എന്ന ആരോപണവും ശക്തമാകുകയാണ്.

കുറിപ്പുകളും ചർച്ചകളുമായി അനുകൂലിച്ചും പ്രതികൂലിച്ചും ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ പുരോ​ഗമിക്കുകയാണ്, എന്നാൽ വിശദീകരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്.

സർക്കാരും പ്രതിപക്ഷവും കേന്ദ്ര സർക്കാരും നമ്മൾ ജനങ്ങളും തോളോട് ചേർന്ന് ചെയ്ത അത്യുഗ്രൻ കാലത്തിന്റെ ചെറിയൊരു ഓർമ്മപ്പെടുത്തലാണ് ഈ സിനിമയെന്ന് സംവിധായകൻ പറയുന്നു.

കുറിപ്പ് വായിക്കാം

പ്രിയ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ സാറിനും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സാറിനും യൂസഫലി സാറിനും നന്ദി പറഞ്ഞു കൊണ്ടാണ് 2018 -Everyone is a hero എന്ന നമ്മൾ മലയാളികളുടെ സിനിമ തുടങ്ങുന്നത്.

സർക്കാരും പ്രതിപക്ഷവും കേന്ദ്ര സർക്കാരും നമ്മൾ ജനങ്ങളും തോളോട് ചേർന്ന് ചെയ്ത അത്യുഗ്രൻ കാലത്തിന്റെ ചെറിയൊരു ഓർമ്മപ്പെടുത്തലാണ് ഈ സിനിമ.

ഈ വിജയം നമ്മുടെ അല്ലെ? ഇതിൽ ജാതി, മതം, പാർട്ടി വലിച്ചിടുന്ന സഹോദരന്മാരോട്, വേണ്ട അളിയാ, വിട്ടു കള.

shortlink

Related Articles

Post Your Comments


Back to top button