GeneralLatest NewsMollywoodNEWSWOODs

എനിക്കുള്ളതെല്ലാം തന്നത് നീയാണ് മഹാദേവാ, ക്ഷേത്ര ദർശനം നടത്തിയ സാറ അലിഖാന് നേരെ വിമർശനം

അള്ളാഹുവിനേക്കാള്‍ വലുത് ആരുമില്ല

കേദാര്‍നാഥ് ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ച നടി സാറാ അലി ഖാനു നേരെ വിമർശനം. ബാബയുടെ ധാമിന് മുന്നിലും മഞ്ഞുമൂടിയ പ്രദേശങ്ങളിലുമായി നിന്ന് പകര്‍ത്തിയ മഹാദേവന് നന്ദി പറയുന്ന ഹൃദയസ്പർശിയായ വരികളും താരം പങ്കുവച്ചിട്ടുണ്ട്.

‘ഞാന്‍ ആദ്യമായി ഇവിടെ വന്നപ്പോള്‍ ഞാന്‍ ഒരിക്കലും ക്യാമറയെ അഭിമുഖീകരിച്ചിട്ടില്ലായിരുന്നു. ക്യാമറയില്ലാത്ത എന്റെ ജീവിതം ഇന്ന് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. എന്നെ ഇന്നത്തെ നിലയിലാക്കിയതിന് കേദാര്‍നാഥ് ബാബയ്‌ക്ക് നന്ദി. എനിക്കുള്ളതെല്ലാം തന്നതിന് നന്ദി. വളരെ കുറച്ച്‌ ആളുകള്‍ക്ക് മാത്രമേ അങ്ങേയ്‌ക്ക് മുന്നില്‍ വരാനാകൂ . ഞാന്‍ നന്ദിയും അഭിനന്ദനവും കൊണ്ട് നിറഞ്ഞിരിക്കുന്നു. നന്ദി പറയാന്‍ മാത്രമേ എനിക്ക് കഴിയൂ. ജയ് ഭോലെ നാഥ്. ‘- എന്നായിരുന്നു സാറയുടെ വാക്കുകൾ.

read also: സ്വപ്നപദ്ധതി: മഹാഭാരതം പത്ത് ഭാ​ഗങ്ങളുള്ള സിനിമയാക്കുമെന്ന് സംവിധായകൻ എസ് എസ് രാജമൗലി

എന്നാൽ ഇതിന്റെ പേരിൽ സാരയ്ക്ക് നേരെ വിമർശനം ഉന്നയിക്കുകയാണ് ചിലർ. ഇസ്ലാമിന് യോജിക്കുന്ന പ്രവൃത്തിയല്ല സാറാ അലിഖാന്‍ ചെയ്തതെന്നും അലിഖാൻ എന്ന പേര് ഉപേക്ഷിക്കുവെന്നും ചിലർ പറയുന്നു. ‘സാറ തന്റെ പേരില്‍ നിന്ന് അലിയെ ഒഴിവാക്കണം. കാരണം അവള്‍ സനാതന ധര്‍മ്മം പിന്തുടരുന്നു. പേര് സാറാ ഖാന്‍ എന്നോ സാറാ രാധാ ഖാന്‍ എന്നോ.. അല്ലെങ്കില്‍ സാറാ ദേവി എന്നോ മാറ്റാം.. അല്ലെങ്കില്‍ സാറ രാജ്ഞി എന്നാക്കാം . പക്ഷെ പേരിനൊപ്പം അലി എന്ന് ചേര്‍ക്കരുത്. അള്ളാഹുവിനേക്കാള്‍ വലുത് ആരുമില്ല..’ എന്നാണ് സാറാ അലിഖാനെതിരെ ഉയരുന്ന വിമര്‍ശനം.

shortlink

Related Articles

Post Your Comments


Back to top button