ജയ് മാ ദുർ​ഗ, ജയ് മഹിഷാസുര മർദ്ദിനി: പ്രീതി സിന്റയും ഭർത്താവ് ജീൻ ​ഗുഡിനഫും ഹതേശ്വരി മാതാ ക്ഷേത്രത്തിൽ ദർശനം നടത്തി

പ്രാർഥിക്കണമെന്നത് ദീർഘനാളത്തെ ആ​ഗ്രഹമായിരുന്നെന്നും പ്രീതി

പ്രശസ്തമായ ഹതേശ്വരി മാതാ ക്ഷേത്രത്തിൽ എത്തി പ്രാർഥിച്ച് പ്രീതി സിന്റയും ഭർത്താവും കുട്ടികളും. ഭർത്താവ് ജീൻ ​ഗുഡിനഫിനും മക്കൾക്കും മറ്റ് കുടുംബാ​ഗങ്ങൾക്കുമൊപ്പമായിരുന്നു ക്ഷേത്രത്തിലെത്തിയത്.

കുഞ്ഞിലേ മുതൽ ഈ അമ്പലത്തിൽ ഒരുപാട് തവണ പ്രാർഥനക്ക് എത്തിയിരുന്നെന്നും മക്കളെ കൂട്ടി പ്രാർഥിക്കണമെന്നത് ദീർഘനാളത്തെ ആ​ഗ്രഹമായിരുന്നെന്നും പ്രീതി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ജയ്, ജിയ എന്നീ ഇരട്ടക്കുട്ടികൾക്കൊപ്പമാണ് ക്ഷേത്രത്തിലെത്തിയത്. ജയ് മാ ദുർ​ഗ, ജയ് മഹിഷാസുര മർദ്ദിനി എന്ന് തുടങ്ങുന്ന ദീർഘമായൊരു കുറിപ്പാണ് പ്രീതി സിന്റ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഓർമ്മ ഉറയ്ക്കുന്ന സമയമായിട്ടില്ല എന്നതിനാൽ മക്കളെകൂട്ടി ഇനിയും ക്ഷേത്രത്തിലെത്തുമെന്ന് താരം പറഞ്ഞു.

Share
Leave a Comment