CinemaLatest NewsMollywoodWOODs

പഴയ എന്നെ ആളുകൾ മറക്കട്ടെ, അതാണ് എനിക്ക് വേണ്ടതും: നടി പ്രയാ​ഗ മാർട്ടിൻ

ഒരു വർഷമായി സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്

നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച നടിയാണ് പ്രയാ​ഗ മാർട്ടിൻ. താരം ഏകദേശം ഒരു വർഷമായി സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.

സിനിമയിൽ സജീവമാകുവാൻ നിരവധി ആളുകൾ തന്നെ ഉപദേശിച്ചിരുന്നുവെന്നും എന്നാൽ നീണ്ട അവധിയെടുത്ത് താൻ മാറി നിൽക്കുകയായിരുന്നുവെന്നും പ്രയാ​ഗ പറഞ്ഞു.

ഇടവേള എടുത്ത് കുറച്ച് നാൾ മാറി നിൽക്കുക എന്നത് തന്റെ മാത്രം തീരുമാനമായിരുന്നുവെന്നും താരം വ്യക്തമാക്കി. ഒരുപാട് നാൾ മാറി നിന്നാൽ പ്രേക്ഷകർ തന്നെ മറന്നുപോകുമെന്ന് നിരവധി ആൾക്കാർ പറഞ്ഞുവെന്നും, എന്നാൽ ജനങ്ങൾ പഴയ തന്നെ മറക്കണമെന്നാണ് താൻ ആ​ഗ്രഹിച്ചതെന്നും നടി പറഞ്ഞു.

പ്രയാ​ഗക്ക് മാത്രം ചെയ്യാൻ കഴിയുന്ന കഥാപാത്രം എന്ന രീതിയിൽ ഇതുവരെ ഒന്നും വന്നില്ല. പഴയ കഥാപാത്രങ്ങൾ പ്രേക്ഷകർ മറക്കട്ടെയെന്നും പ്രയാ​ഗ പറഞ്ഞു. ഡാൻസ് പാർട്ടി എന്ന ചിത്രത്തിലാണ് പ്രയാ​ഗ ഇപ്പോൾ അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button