നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച നടിയാണ് പ്രയാഗ മാർട്ടിൻ. താരം ഏകദേശം ഒരു വർഷമായി സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.
സിനിമയിൽ സജീവമാകുവാൻ നിരവധി ആളുകൾ തന്നെ ഉപദേശിച്ചിരുന്നുവെന്നും എന്നാൽ നീണ്ട അവധിയെടുത്ത് താൻ മാറി നിൽക്കുകയായിരുന്നുവെന്നും പ്രയാഗ പറഞ്ഞു.
ഇടവേള എടുത്ത് കുറച്ച് നാൾ മാറി നിൽക്കുക എന്നത് തന്റെ മാത്രം തീരുമാനമായിരുന്നുവെന്നും താരം വ്യക്തമാക്കി. ഒരുപാട് നാൾ മാറി നിന്നാൽ പ്രേക്ഷകർ തന്നെ മറന്നുപോകുമെന്ന് നിരവധി ആൾക്കാർ പറഞ്ഞുവെന്നും, എന്നാൽ ജനങ്ങൾ പഴയ തന്നെ മറക്കണമെന്നാണ് താൻ ആഗ്രഹിച്ചതെന്നും നടി പറഞ്ഞു.
പ്രയാഗക്ക് മാത്രം ചെയ്യാൻ കഴിയുന്ന കഥാപാത്രം എന്ന രീതിയിൽ ഇതുവരെ ഒന്നും വന്നില്ല. പഴയ കഥാപാത്രങ്ങൾ പ്രേക്ഷകർ മറക്കട്ടെയെന്നും പ്രയാഗ പറഞ്ഞു. ഡാൻസ് പാർട്ടി എന്ന ചിത്രത്തിലാണ് പ്രയാഗ ഇപ്പോൾ അഭിനയിക്കുന്നത്.
Post Your Comments