മലയാളസിനിമയിലും സീരിയലിലും സജീവമാണ് നടൻ കൊല്ലം തുളസി. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലൻ വേഷങ്ങൾ അവതരിപ്പിച്ച നടൻ സ്ഫടികം ജോര്‍ജിനെക്കുറിച്ച് കൊല്ലം തുളസി പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തലക്കനം പിടിച്ച രീതിയിലുള്ള പെരുമാറ്റം സ്ഫടികം ജോര്‍ജിന്റെ ഭാഗത്ത് നിന്ന് തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് കൊല്ലം തുളസി
മാസ്റ്റര്‍ ബിന്‍ എന്ന യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ഞാന്‍ നായകനായി മോഹിതം എന്നൊരു സിനിമ ചെയ്തിരുന്നു. സിനിമയില്‍ വില്ലന്‍ സ്ഫടികം ജോര്‍ജാണ്. ആ സിനിമയില്‍ നായകനായ ഞാന്‍ സ്ഫടികം ജോര്‍ജിനെ അടിക്കുന്നൊരു സീനുണ്ട്. പക്ഷെ അതിന് അദ്ദേഹം സമ്മതിച്ചില്ല.
കൊല്ലം തുളസി എന്നെ അടിക്കാന്‍ പറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ അവിടുന്ന് അണിയറപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ചോദിച്ചു കൊല്ലം തുളസി അവതരിപ്പിക്കുന്ന കഥാപാത്രമല്ലെ അടിക്കുന്നത് സമ്മതിച്ചുകൂടെയെന്ന്.
പക്ഷെ അദ്ദേഹം സമ്മതിച്ചില്ല. മോഹന്‍ലാല്‍, മമ്മൂട്ടി നില്ക്കുന്ന രീതിയില്‍ നിന്നാണ് അന്ന് സ്ഫടികം ജോര്‍ജ് എന്നോട് സംസാരിച്ചത്. ഞാനും ഇതേ കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചു. പക്ഷെ ആ സീന്‍ ചെയ്യാന്‍ അദ്ദേഹം സമ്മതിച്ചില്ല. അങ്ങനെ അവസാനം അദ്ദേഹത്തിന്റെ വാശി നടന്നു. ആ സീന്‍ എടുത്തില്ല. അങ്ങനെയുള്ള അനുഭവങ്ങളുണ്ട്.ചീപ്പ്നെസ്സായിട്ടെ ഞാന്‍ കണക്കാക്കുന്നുള്ളു. അതൊക്കെ വിവരക്കേടിന്റെ ഭാഗമാണ്. അതുപോലെ തന്നെ കംപയിന്‍ ഷോട്ട് എടുക്കുമ്പോള്‍ കൂടെ നില്ക്കുന്ന ചില താരങ്ങള്‍ മനപൂര്‍വം നമ്മുടെ ഡയലോഗ് തെറ്റിക്കും. വെറുതെ ഷൈന്‍ ചെയ്യാന്‍ വേണ്ടി. അതും ഞാന്‍ കണ്ടിട്ടുണ്ട്’- കൊല്ലം തുളസി പറഞ്ഞു.
Post Your Comments