ഇതിഹാസമായ മഹാഭാരതം സിനിമയാക്കുമെന്ന് സംവിധായകൻ എസ് എസ് രാജമൗലി. പത്ത് ഭാഗങ്ങളുള്ള സിനിമയാക്കുമെന്നാണ് രാജമൗലി പറഞ്ഞത്.
ഒരു ചലച്ചിത്ര പരമ്പര തന്നെ നിർമ്മിക്കാനാണ് പദ്ധതിയെന്നും രാജമൗലി. രാജ്യത്ത് ലഭ്യമായ എല്ലാ പുസ്തകങ്ങളും വായിച്ച് തീരുമ്പോഴേക്കും കുറഞ്ഞത് ഒരു വർഷമെങ്കിലും എടുക്കുമെന്ന് രാജമൗലി പറഞ്ഞു.
മഹാഭാരതം സിനിമയാക്കുമെങ്കിൽ കുറഞ്ഞത് പത്ത് ഭാഗങ്ങളുള്ള ഒരു സിനിമയായിരിക്കുമെന്ന് മാത്രമേ ഇപ്പോൾ പറയാൻ സാധിക്കുകയുള്ളെന്നും സംവിധായകൻ വ്യക്തമാക്കി.
മഹാഭാരതം സിനിമയാക്കുമ്പോൾ വ്യത്യസ്തമായിരിക്കുമെന്നും രാജമൗലി വ്യക്തമാക്കി. ആർആറിലെ ഹിറ്റ് ഗാനം നാട്ടുനാട്ടുവിന് ഓസ്കാർ കിട്ടിയിരുന്നു. ഇന്ത്യൻ സിനിമയിലെ മഹാത്ഭുതം ആയി മഹാഭാരതം മാറുമോ എന്നാണ് ആരാധകർ നോക്കുന്നത്.
Post Your Comments