സംവിധായകൻ എം മോഹൻ വേദിയിൽ കുഴഞ്ഞ് വീണു. തിരുവനന്തപുരത്ത് നടന്ന ഡോക്യുമെന്ററിയുടെ പ്രദർശന വേളയിലായിരുന്നു സംഭവം നടന്നത്.
തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്നാണ് കുഴഞ്ഞ് വീണത്. തൈക്കാട് ഗണേശത്തിൽ നടന്ന പ്രകാശന ചടങ്ങിൽ പ്രസംഗം കഴിഞ്ഞ് തിരികെ ഇരിപ്പിടത്തിലേക്ക് മടങ്ങിയ മോഹന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തിൽ നിന്നും അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. ശാലിനി എന്റെ കൂട്ടുകാരി, ഇസബെല്ല, വിടപറയും മുൻപേ, എന്നിങ്ങനെ പ്രശസ്തമായ ഒരുപാട് സിനിമകളുടെ സംവിധായകനാണ് എം മോഹൻ.
അഞ്ച് സിനിമകൾക്ക് തിരക്കഥ എഴുതുകയും ഒരു സിനിമ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്, ഇരിങ്ങാലക്കുട സ്വദേശിയാണ് മോഹൻ.
Post Your Comments