GeneralLatest NewsMollywoodNEWSWOODs

ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 11 ലക്ഷം രൂപ: സഹായ ഹസ്തവുമായി ആന്റണി സിനിമയിലെ താരങ്ങള്‍

എല്ലാ അണിയറ പ്രവര്‍ത്തകരും അവരുടെ ഒരു ദിവസത്തെ വരുമാനം ഇതിനായി നല്‍ കി.

താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 11 ലക്ഷം രൂപ ധനസഹായവുമായി ആന്റണി സിനിമയുടെ അണിയറ പ്രവര്‍ത്തകരും താരങ്ങളും. നിര്‍മ്മാതാക്കളായ ഐന്‍സ്റ്റീന്‍ മീഡിയയും അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്ന് 11 ലക്ഷം രൂപ ആശ്രിതര്‍ക്കും കുടുംബങ്ങള്‍ക്കും സഹായമായി നല്‍ കി.

READ ALSO: മയക്കുമരുന്ന് നമ്മുടെ നാട്ടില്‍ വിതക്കാന്‍ പോകുന്ന ദാരുണ സംഭവങ്ങളുടെ സൂചനയാണ് ഈ കൊലപാതകം: മാല പാര്‍വതി

കൂടാതെ, ആന്റണി സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന എല്ലാ അണിയറ പ്രവര്‍ത്തകരും അവരുടെ ഒരു ദിവസത്തെ വരുമാനം ഇതിനായി നല്‍ കി. ജോഷിയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ് ജോസ്,നൈല ഉഷ, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ആന്റണി

shortlink

Related Articles

Post Your Comments


Back to top button