തന്റെ അസിസ്റ്റന്റ് ഡയറക്ടർ വിടുതലൈ സിഗപ്പിക്കെതിരെ ഫയൽ ചെയ്ത എഫ്ഐആറിനെ അപലപിച്ച് രംഗത്തെത്തി സംവിധായകൻ പാ രഞ്ജിത്.
അടുത്തിടെ പാ രഞ്ജിത്തിന്റെ നീലം കൾച്ചറൽ സെന്റർ സംഘടിപ്പിച്ച വാനം കലോത്സവത്തിൽ വായിച്ച കവിതയെ തുടർന്നാണ് അസിസ്റ്റന്റ് ഡയറക്ടർ വിടുതലൈ സിഗപ്പിയ്‌ക്കെതിരെ തമിഴ്‌നാട് പോലീസ് കേസെടുത്തത്.
ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് കവിതയെന്ന് കാണിച്ച് ഭാരത് ഹിന്ദു മുന്നണി, അസിസ്റ്റന്റ് ഡയറക്ടർ വിടുതലൈ സിഗപ്പിയ്‌ക്കെതിരെ കവിതയുടെ പേരിൽ പരാതി നൽകുകയായിരുന്നു.
മലക്കുഴി മരണം എന്ന അദ്ദേഹത്തിന്റെ കവിതയിൽ ഹിന്ദു ദൈവങ്ങളെ മാൻഹോളിൽ പ്രവേശിക്കുന്ന കഥാപാത്രങ്ങളായി പരാമർശിക്കുന്നു. അദ്ദേഹത്തിന്റെ കവിത അനുസരിച്ച്, രാമനും ലക്ഷ്മണനും ഹനുമാനും മാൻഹോളിലേക്ക് പ്രവേശിക്കുന്നു, സീത അവരെ മറുവശത്ത് നിന്ന് വീക്ഷിക്കുന്നതായും കവിതയിൽ ചിത്രീകരിച്ചിട്ടുണ്ട്.
എന്നാൽ പാ രഞ്ജിത് വലതുപക്ഷ സംഘടനകൾക്ക് കവിതയുടെ സന്ദർഭമോ അതിന്റെ അർത്ഥമോ മനസ്സിലാകുന്നില്ലെന്ന് രൂക്ഷമായി വിമർശിച്ച് രംഗത്തെത്തുകയായിരുന്നു.
Post Your Comments