തെറി എഴുത്തുകാരനെന്ന വിളി സ്ഥിരമായി കേൾക്കാറുണ്ടെന്ന് എഴുത്തുകാരൻ എസ് ഹരീഷ്. ചുരുളി എന്ന സിനിമക്ക് തിരക്കഥ എഴുതിയത് എസ് ഹരീഷായിരുന്നു.
തെറി എഴുതുന്നകൊണ്ട് ജീവിതത്തിൽ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും വന്നിട്ടില്ലെന്നും എസ് ഹരീഷ്. ഈ തെറികളൊക്കെ എന്റെ കൂട്ടുകാർ പറയുന്ന കേട്ട് പഠിച്ചതാണ്. അത് അവരും സമ്മതിക്കുമെന്ന് ഹരീഷ് പറഞ്ഞു.
ചുരുളി വിനോയ് തോമസിന്റെ കഥയാണ്. ഞാൻ എഴുതിയ തെറിയൊക്കെ നടൻമാർ വിപുലീകരിക്കുകയായിരുന്നു. തെറി നടൻമാർ പുതുക്കി എഴുതി അവരുടെ കഴിവ് തെളിയിച്ചു.
പുതിയ ആളുകൾക്കിടയിൽ തെറി പറയുന്നതിന് യാതൊരു തടസ്സവും ഇല്ല. അവരതിനെ ചീത്തയായല്ല, ഒരു സംസാരമായി ഉപയോഗിക്കാറുണ്ട്. ചില സ്ഥലത്ത് ചീത്തയായി ഉപയോഗിക്കുന്നതിന് പകരം തമാശക്കും ആൾക്കാർ ഉപയോഗിക്കുന്നുണ്ടെന്ന് ഹരീഷ് വ്യക്തമാക്കി.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി അതിലെ സംഭാഷണം കൊണ്ട് വൻ ചർച്ചയായി മാറിയിരുന്നു.
Post Your Comments