കൊട്ടാരക്കര ആശുപത്രിയിൽ ഡോക്ടർ വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് സംവിധായകൻ രാമസിംഹൻ രംഗത്തെത്തി.
ലഹരി സ്വന്തം കുടുംബത്തെ മാത്രമല്ല, അന്യന്റെ കുടുംബത്തെയും വേട്ടയാടി തുടങ്ങിയെന്ന് സംവിധായകൻ പറയുന്നു. ലഹരി ഒരു ഗ്രാം പിടിച്ചെടുത്താൽ പോലും മിനിമം 2 വർഷത്തെ തടവ് ശിക്ഷ നൽകണമെന്നും രാമസിംഹൻ പറഞ്ഞു.
മിസ്റ്റർ പിണറായി വിജയൻ നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയമായെന്നും സംവിധായകൻ ഓർമ്മപ്പെടുത്തി.
സ്വഭാവ ദൂഷ്യത്തിന് സസ്പെൻഷനിലുള്ള അധ്യാപകൻ സന്ദീപാണ് ഡോക്ടർ വന്ദനയെ കുത്തി കൊലപ്പെടുത്തിയത്.
ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് പോലീസ് പറയുന്നത്. അച്ഛന്റെയും അമ്മയുടെയും ഏക മകളായിരുന്നു കൊല്ലപ്പെട്ട ഡോക്ടർ വന്ദന.
Post Your Comments