ജൂഡ് ആന്റണിയുടെ പുത്തൻ ചിത്രം 2018 മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ടൊവിനോ, ആസിഫ്, കുഞ്ചാക്കോ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
ഇതിന് മുൻപ് സാറാസ് എന്ന ചിത്രമായിരുന്നു ജൂഡ് സംവിധാനം ചെയ്തത്. ചിത്രത്തിൽ സണ്ണി വെയ്നിന് പകരം താനാദ്യം ശ്രീനാഥ് ഭാസിയെ നായകനാക്കാനാണ് ആലോചിച്ചതെന്ന് തുറന്ന് പറയുകയാണ് സംവിധായകൻ ജൂഡ്.
എന്നാൽ വണ്ടിയെടുത്ത് താൻ ഇറങ്ങി ഇടപ്പള്ളി പള്ളിയെത്തിയപ്പോൾ ശ്രീനാഥ് ഭാസിയെ വിളിച്ചു, മച്ചാനേ, ഞാനിവിടുണ്ട് കാരവാനിലേക്ക് പോരെന്ന് പറഞ്ഞു.
എന്നാൽ അങ്ങോട്ട് പോകാതെ സണ്ണിവെയ്നെ പകരം വിളിച്ച് സംസാരിച്ചെന്നാണ് ജൂഡ് പറയുന്നത്. കഥ പറഞ്ഞ് പടവും ചെയ്തു, ശ്രീനാഥ് എങ്ങാനും ആയിരുന്നെങ്കിൽ എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളെന്നും ജൂഡ് പറയുന്നു.
Post Your Comments