‘രണ്ടു മണിക്കൂർ കണ്ണടച്ചാൽ 25 ലക്ഷത്തിന്റെ കാർ’: കാസ്റ്റിങ് കൗച്ച് അനുഭവം പങ്കുവെച്ച് അഷിക അശോകൻ

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പ്രശസ്തി നേടിയ താരമാണ് അഷിക അശോകൻ. നിരവധി ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുള്ള അഷിക, ‘മിസ്സിംഗ് ഗേൾ’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഇപ്പോൾ, തനിക്ക് സിനിമയിൽ കാസ്റ്റിങ് കൗച്ച് അനുഭവം നേരിടേണ്ടിവന്നതായി തുറന്നു പറയുകയാണ് അഷിക.

മിസ്സിങ് ഗേള്‍ എന്ന സിനിമയ്ക്ക് ശേഷം ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് അഷിക പങ്കുവച്ചത്. ചിത്രത്തിന്റെ കാസ്റ്റിംഗ് കോര്‍ഡിനേറ്ററിനെതിരെയാണ് താരം ആരോപണം ഉന്നയിച്ചത്. രണ്ട് മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷം രൂപയുടെ കാര്‍ വാങ്ങിത്തരാം എന്ന് പറഞ്ഞുവെന്നും താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ കൈയ്യില്‍ കേറി പിടിച്ചുവെന്നും അഷിക പറയുന്നു.

അഷികയുടെ വാക്കുകള്‍ ഇങ്ങനെ;

‘ഒരു തമിഴ് സിനിമ വന്നു. ഞാന്‍ പോയി. അതിലേക്ക് എന്നെ വിളിച്ച വ്യക്തി ഒരു കാസ്റ്റിംഗ് കോര്‍ഡിനേറ്റര്‍ പോലും ആയിരുന്നില്ല. പക്ഷേ അയാള്‍ പറയുന്നത് സാമന്തയെയും നയന്‍താരയെയും ഒക്കെ സിനിമയിലേക്കു കൊണ്ട് വന്നത് അയാളാണ് എന്നായിരുന്നു. നടി പ്രിയ ആനന്ദിനെ സിനിമയില്‍ കൊണ്ടുവന്നത് താനാണെന്ന് പറഞ്ഞ് അവരുടെ ഓഡിഷന്‍ വീഡിയോ ഒക്കെ കാണിച്ചു തന്നിട്ടുണ്ട്. അങ്ങനെ നമ്മളെ കണ്‍വിന്‍സ് ചെയ്യാന്‍ അയാള്‍ ഒരുപാട് മാനിപുലേഷന്‍സ് നടത്തി. ഇന്‍ഡസ്ട്രിയില്‍ പ്രോമിനന്റ് ആയ പല ആര്‍ട്ടിസ്റ്റുകളും അയാളുടെ കീഴിലാണ് എന്ന പിക്ച്ചറാണ് ഇയാള്‍ നമുക്ക് തന്നത്.

സലിംകുമാർ, ജോണി ആൻ്റണി, അനാർക്കലി മരക്കാർ എന്നിവർ ഒന്നിക്കുന്ന ‘കിർക്കൻ’: നാല് ഭാഷകളിലായി ഒരുങ്ങുന്നു

ലോകേഷ് കനകരാജുമായി മീറ്റിംഗ് ഉണ്ടെന്ന് ഒക്കെയാണ് ഇയാള്‍ പറയുന്നത്. അതോടെ എന്റെ സ്വപ്നമാണ് നടക്കാന്‍ പോകുന്നത് എന്നൊരു പ്രതീക്ഷ എനിക്ക് വന്നു. പൊള്ളാച്ചിയില്‍ വച്ചായിരുന്നു ഷൂട്ട്. പതിനഞ്ച് ദിവസം ആയിരുന്നു. ഇയാളും വന്നു. രാത്രി ഒരു ഒരു മണി രണ്ടു മണി ആയപ്പോള്‍ ഇയാള്‍ വാതിലില്‍ വന്ന് മുട്ടും. ഭയങ്കര ഇറിറ്റേറ്റിംഗ് ആയിരുന്നു. ഷൂട്ടിന് വേണ്ടി ഞാന്‍ കാരവനില്‍ ഇരിക്കെ അയാള്‍ വന്നിട്ട്, അഷിക ഒരു രണ്ടു മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷത്തിന്റെ ഒരു കാര്‍ ഒരു മാസത്തിനുള്ളില്‍ വാങ്ങി തരാമെന്ന് പറഞ്ഞു.

അപ്പോള്‍ ഒന്ന് കൊടുത്തിട്ട് ഇറങ്ങി വരാന്‍ അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല. പക്ഷേ ഇയാളൊക്കെ എന്ത് എന്ന സഹതാപമാണ് തോന്നിയത്. അടുത്തിടെ സിനിമ ഇറങ്ങിയ ഒരു നടിയെ കുറിച്ച് വരെ എന്നോട് പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ ഇയാള്‍ നാളെ മറ്റൊരാളുടെ അടുത്ത് എന്നെ കുറിച്ചും ഇങ്ങനെയാകും പറയുന്നത്. അയാള്‍ അവിടെ വരണം ഇവിടെ വരണം, അത് ചെയ്യണം എന്നൊക്കെ പച്ചയ്ക്കാണ് പറയുന്നത്. അവസാനം ഇതെന്റെ സ്വപ്നമാണ്, നിവൃത്തിക്കേട് അല്ലെന്ന് പറയേണ്ടി വന്നു.

മറ്റൊരു ലാലേട്ടൻ ചിത്രം കൂടി തെലുങ്കിലേക്ക്: മോഹൻലാലിന്റെ വേഷം അവതരിപ്പിക്കുക സൂപ്പർസ്റ്റാർ ചിരഞ്ജീവി

ദയവ് ചെയ്ത് എന്നോട് ഇതും പറഞ്ഞ് വരരുത് എന്ന് പറഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞത്, ഇതൊക്കെ എന്താണ്, കുറച്ചു കാലം കഴിഞ്ഞ് മണ്ണിന് അടിയിലേക്ക് അല്ലേ പോകുന്നത്. ഇതൊക്കെ ഒരു മോറല്‍ ആണോയെന്നാണ്. അതൊക്കെ കഴിഞ്ഞ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഞാന്‍ അപ്പോഴേക്കും അവിടത്തെ അസിസ്റ്റന്റ് ഡയറക്ടറുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അവര്‍ എന്നെ പ്രൊട്ടക്റ്റ് ചെയ്യാന്‍ തുടങ്ങി. ഞാന്‍ ഒറ്റയ്ക്ക് ആകുന്ന സാഹചര്യമൊക്കെ ഒഴിവാക്കി തരും.

പിന്നീട് അയാള്‍ വരുന്നത് സെക്കന്‍ഡ് ഷെഡ്യുളിന്റെ അവസാനമാണ്. രാത്രി ഹോട്ടലില്‍ വച്ച് ഇയാളെ കണ്ടു. ഇയാള്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ സംസാരിക്കാന്‍ താല്‍പര്യം ഇല്ലെന്ന് പറഞ്ഞു. അയാള്‍ എന്റെ കയ്യില്‍ കയറി പിടിച്ചു. അതുവരെ ഉണ്ടായിരുന്ന എല്ലാ ഇമോഷണല്‍ ഫ്രസ്ട്രേഷനും ഞാന്‍ അപ്പോള്‍ തീര്‍ത്തു. അയാളെ അടിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍മാരും വന്നു. അയാളെ അടിച്ചു. അയാള്‍ അവിടെ നിന്ന് ഇറങ്ങിയോടി. പിന്നെ അയാളെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. അയാള്‍ പേടിച്ചു. പക്ഷേ അയാള്‍ക്ക് ഇപ്പോഴും ഇതൊക്കെ തന്നെയാണ് പണി.’

Share
Leave a Comment