CinemaLatest NewsMollywoodWOODs

പ്രതിക്ക് കൈവിലങ്ങ് വച്ചിരുന്നെങ്കിൽ ഡോക്ടർ വന്ദന ഇപ്പോൾ ജീവിച്ചിരുന്നേനേ, കേരള പോലീസിനെതിരെ സന്തോഷ് പണ്ഡിറ്റ്

വയലന്റ് ആയ ആളെ ഒരു സുരക്ഷയും ഇല്ലാതെ ആശുപത്രിയില്‍ കൊണ്ടു പോയത് ശരിയല്ല

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് എത്തിച്ച പ്രതി ആശുപത്രി ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. അധ്യാപകനായ ചെറുകരക്കോണം സ്വദേശി സന്ദീപാണ് കുത്തിയത്.

ഡോക്ടർ വന്ദനയാണ് കൊല്ലപ്പെട്ടത്. കടുത്തുരുത്തി മുട്ടുചിറ സ്വദേശികളായ നമ്പിച്ചിറക്കാലായിൽ കെജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായിരുന്നു കൊല്ലപ്പെട്ട വന്ദന.

ഡ്രഗ് അഡിക്ട് ആയ ഒരുത്തനെ ചികിത്സക്ക് കൊണ്ടു പോവുമ്പോൾ കുറച്ചു കൂടി മുൻ കരുതലുകൾ പോലീസ് എടുക്കണമായിരുന്നു.

രണ്ട് കൈകളിലും പിന്നിൽ വിലങ്ങ് ഇട്ട് രണ്ട് പോലീസുകാർ ഇടതും വലതും നിന്നിരുന്നു എങ്കിൽ ഈ അക്രമണത്തിന് യാതൊരു സാധ്യതയുമില്ല. അയാൾ വീട്ടിൽ നിന്നു തന്നെ ആക്രമണസ്വഭാവം കാണിച്ചിരുന്നു എന്ന് പറയുന്ന പോലീസ് എന്ത്‌ കൊണ്ടാണ് അയാൾക് കൈ വിലങ്ങു അണിയിക്കാതിരുന്നതെന്ന് ചോദിക്കുകയാണ് നടൻ സന്തോഷ് പണ്ഡിറ്റ്.

പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദന ദാസ് ജി കുത്തേറ്റു മരിച്ച സംഭവത്തിൽ അപലപിക്കുന്നു. ഡ്രഗ് അഡിക്ട് ആയ ഒരുത്തനെ ചികിത്സക്ക് കൊണ്ടു പോവുമ്പോൾ കുറച്ചു കൂടി മുൻ കരുതലുകൾ പോലീസ് എടുക്കണമായിരുന്നു.

രണ്ട് കൈകളിലും പിന്നിൽ വിലങ്ങ് ഇട്ട് രണ്ട് പോലീസുകാർ ഇടതും വലതും നിന്നിരുന്നു എങ്കിൽ ഈ അക്രമണത്തിന് യാതൊരു സാധ്യതയുമില്ല. അയാൾ വീട്ടിൽ നിന്നു തന്നെ ആക്രമണസ്വഭാവം കാണിച്ചിരുന്നു എന്ന് പറയുന്ന പോലീസ് എന്ത്‌ കൊണ്ടാണ് അയാൾക് കൈ വിലങ്ങു അണിയിക്കാതിരുന്നത്?

അങ്ങനെ വിലങ്ങു അയാളുടെ കയ്യിൽ ഉണ്ടായിരുന്നെങ്കിൽ?, ഇത്രയും വയലന്റ് ആയ ആളെ ഒരു സുരക്ഷയും ഇല്ലാതെ ആശുപത്രിയില്‍ കൊണ്ടു പോയത് ശരിയായി തോന്നിയില്ല. കൊല്ലപ്പെട്ട DR വന്ദന (26) ജിക്ക് ആദരാഞ്ജലികള്‍.

 

shortlink

Related Articles

Post Your Comments


Back to top button