നിരവധി ആരോപണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന താരങ്ങളാണ് ഷെയ്ൻ നിഗവും, ശ്രീനാഥ് ഭാസിയും. ഇരുവരും താമസിച്ചു വരുന്നത് എല്ലായ്പ്പോഴും ഡ്രഗ്സ് ഉപയോഗിച്ചിട്ടാണെന്ന് പറയരുതെന്ന് നടൻ ജോയ് മാത്യു.
ഇരുവരെയും ഇഷ്ട്ടമില്ലാത്തവർ അവരെ വച്ച് ചിത്രം എടുക്കണ്ട കാര്യമില്ല, ആവശ്യമുള്ളവർക്ക് ഇരുവരെയും വച്ച് ചിത്രങ്ങളെടുക്കാമെന്നും താരം പറഞ്ഞു.
ആദ്യ ഷോ കഴിഞ്ഞാൽ അറിയാം, കിട്ടിയാൽ കിട്ടി, പോയാൽ പോയി അതാണ് സിനിമ. ലാഭം മാത്രമാണ് എല്ലാവരുടെയും ലക്ഷ്യം. ആർട്ടിസ്റ്റിന് തന്നെയാണ് ഇപ്പോഴും വില, അവരാണ് താരങ്ങളും.
താമസിച്ച് വരുമ്പോഴൊക്കെ ലഹരി മരുന്ന് ഉപയോഗിച്ചതിനാലാണെന്ന് പറയരുതെന്നും നടൻ അഭിപ്രായപ്പെട്ടു. ലഹരി ഉപയോഗിച്ചാൽ പെർഫോം ചെയ്യാൻ കഴിയില്ല എന്നാണ് വിശ്വാസം. മദ്യപിച്ചാൽ പോലും അഭിനയം വരില്ല എന്ന കാഴ്ച്ചപ്പാടാണ് തനിക്ക് ഉള്ളതെന്നും നടൻ പറഞ്ഞു.
ശൂന്യാകാശത്തേക്ക് വെടിവച്ച് എല്ലാവരെയും പ്രതിസ്ഥാനത്ത് നിർത്തരുതെന്നും ജോയ് മാത്യു പറഞ്ഞു.
Post Your Comments