കേരള സ്റ്റോറി എന്ന സുദീപ്തോ ചിത്രം പറഞ്ഞുവക്കുന്നത് കേരളത്തിന്റെ കഥയല്ല, ലോകത്തിന്റെ കഥയാണെന്ന് ബിജെപി നേതാവ് എപി അബ്ദുള്ള കുട്ടി.
നിരോധിക്കപ്പെട്ട പിഎഫ്ഐയുടെ പ്രേതങ്ങളാണ് ചിത്രത്തിനെക്കുറിച്ച് പ്രശ്നമുണ്ടാക്കുന്നതെന്നും അബ്ദുള്ള കുട്ടി പറഞ്ഞു.
ചരിത്രത്തിലായാലും കലയിലായാലും സഖാക്കൻമാർ ഉണ്ടാക്കിവച്ചിട്ടുള്ള നരേറ്റീവ് പൊളിച്ചെഴുതപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ ഞാൻ കണ്ടു, അതിന്റെ അവസാനം ലോകത്തിന്റെ പല ഭാഗത്ത് ജിഹാദികളുടെ വലയിൽ കുടുങ്ങിയെത്തിയ സ്ത്രീകളിൽ ഒരാളുടെ കൊച്ചുമകൾ ഹിജാബ് ചുരുട്ടി തീയിലേക്ക് എറിയുന്ന രംഗമുണ്ട്. ആ സീൻ എത്തിയപ്പോൾ കാണികൾ കയ്യടിച്ചുവെന്നും അബ്ദുള്ള കുട്ടി പറഞ്ഞു.
ഇസ്ലാമിന്റെ യതാർഥ ശത്രുക്കളെ തുറന്ന് കാണിക്കുന്നതും, ശത്രുക്കളുടെ കയ്യിൽ നിന്നും നിഷ്ക്കളങ്കരായ പെൺകുട്ടികളെ രക്ഷിക്കുന്നതുമാണ് ചിത്രമെന്നും അബ്ദുള്ള കുട്ടി പറഞ്ഞു. ജിഹാദികൾക്കെതിരെയുള്ള സാംസ്കാരിക കലാപമാണ് ചിത്രമെന്നും അബ്ദുള്ള കുട്ടി വ്യക്തമാക്കി.
Post Your Comments