സിനിമാ വ്യവസായം സെക്സിസ്റ്റ് ആണെന്ന് നടി ഗൗരി കിഷൻ. ഒരു അഭിനേതാവിന് ലഭിക്കുന്ന ബഹുമാനമോ അംഗീകാരമോ ഒരു നടിക്ക് ലഭിക്കുന്നില്ലെന്നും താരം തുറന്ന് പറഞ്ഞു.
കൂടാതെ തനിക്കത്ര പ്രായമാകാത്തതിനാൽ പല മുതിർന്ന സംവിധായകരോടും സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലെന്ന് തോന്നിയെന്നും നടി കൂട്ടിച്ചേർത്തു.
എഴുതാൻ ഇഷ്ട്ടമാണ്, സാഹിത്യവും പത്രപ്രവർത്തനവും പഠിച്ചു. എനിക്ക് സിനിമ കാണാനും ഇഷ്ടമാണ്. നടിയെന്നല്ല, പ്രേക്ഷകയെന്നാണ് ഞാൻ എന്നെ വിളിക്കുന്നത്. നിങ്ങളിൽ ഒരു സംവിധായകയുണ്ടെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്, ഒരിക്കൽ എനിക്ക് എഴുതാൻ ആഗ്രഹമുണ്ടെന്ന് 96 ന്റെ സംവിധായകനോട് പറഞ്ഞു, എന്നാൽ 23 വയസ്സേ ഉള്ളൂ, ഇപ്പോൾ നല്ല നടിയാണ്, കൂടുതൽ അനുഭവങ്ങൾ നേടി വരൂവെന്ന് അദ്ദേഹം പറഞ്ഞുവെന്നും നടി വ്യക്തമാക്കി.
ഒരു അഭിനേതാവിന് ലഭിക്കുന്ന ബഹുമാനമോ അംഗീകാരമോ നടിക്ക് ലഭിക്കില്ല. ഒരു അഭിനേത്രി എന്ന നിലയിൽ അങ്ങനെയാണ് തോന്നിയതെങ്കിൽ, ഒരു സംവിധായികയാകുന്നത് 100 ശതമാനം ബുദ്ധിമുട്ടായിരിക്കുമെന്ന് തനിക്കറിയാമെന്നും നടി പറഞ്ഞു.
ചെയ്യുന്ന ജോലിക്ക് തുല്യ വേതനം എന്തുകൊണ്ട് നടപ്പാകുന്നില്ലെന്ന് അറിയില്ലെന്നും ഗൗരി കിഷൻ വ്യക്തമാക്കി. അതേസമയം, ഗൗരി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘അനുരാഗം’ ആണ് താരത്തിന്റെ പുതിയ ചിത്രം.
Post Your Comments