CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

സലിംകുമാർ, ജോണി ആൻ്റണി, അനാർക്കലി മരക്കാർ എന്നിവർ ഒന്നിക്കുന്ന ‘കിർക്കൻ’: നാല് ഭാഷകളിലായി ഒരുങ്ങുന്നു

കൊച്ചി: സലിംകുമാർ, ജോണി ആൻ്റണി, മഖ്‌ബൂൽ സൽമാൻ, അപ്പാനി ശരത്ത്, വിജയരാഘവൻ, കനി കുസൃതി, അനാർക്കലി മരിക്കാർ, മീരാ വാസുദേവ്, ജാനകി മേനോൻ, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘കിർക്കൻ’. ഏറെ നിഗൂഡതകൾ ഒളിപ്പിക്കുന്ന ക്രൈം ത്രില്ലർ ​ഗണത്തിലുള്ള ചിത്രത്തിന്റെ കഥാപാശ്ചാത്തലം. ഒരു മലയോര ഗ്രാമത്തിൽ നടക്കുന്ന പെൺകുട്ടിയുടെ മരണവും അതിനോടനുബന്ധിച്ച് അവിടുത്തെ ലോക്കൽ പോലീസ് നടത്തുന്ന കുറ്റാന്വേഷണവുമാണ്.

മലയാളത്തിൽ ഒരിടവേളക്ക് ശേഷമാവും സ്ത്രീ കേന്ദ്രീകൃതമായ പശ്ചാത്തലത്തിൽ ഇത്തരമൊരു സിനിമ പുറത്ത് വരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മാമ്പ്ര സിനിമാസിന്റെ ബാനറിൽ മാത്യു മാമ്പ്രയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഔൾ മീഡിയ എന്റർടൈമെൻസിന്റെ ബാനറിൽ അജിത് നായർ, ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരാണ് സഹനിർമ്മാതാക്കൾ.

ഭാസിയോ, ഷെയ്നോ അല്ല യഥാർഥ വില്ലൻ ഒളിച്ചിരിക്കുകയാണ്: നിർമ്മാതാക്കൾ വിളിച്ച് കരഞ്ഞിട്ടുണ്ട്; പെപ്പെക്കെതിരെ ജൂഡ് ആന്റണി

ഗൗതം ലെനിൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് രോഹിത് വിഎസ് വാര്യത്താണ്. ജ്യോതിഷ് കാശി, ആർജെ അജീഷ് സാരംഗി, സാഗർ ഭാരതീയം എന്നിവരുടെ വരികൾക്ക് മണികണ്ഠൻ അയ്യപ്പയാണ് സംഗീതവും പശ്ചാത്തല സംഗീതവും പകർന്നിരിക്കുന്നത്.

പ്രോജക്ട് ഡിസൈനർ: ഉല്ലാസ് ചെമ്പൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അമൽ വ്യാസ്, പ്രൊഡക്ഷൻ കൺട്രോളർ: ഡി മുരളി, ഫിനാൻസ് കൺട്രോളർ: ഡില്ലി ഗോപൻ, മേക്കപ്പ്: സുനിൽ നാട്ടക്കൽ, കലാസംവിധാനം: സന്തോഷ് വെഞ്ഞാറമ്മൂട്, വസ്ത്രാലങ്കാരം: ഇന്ദ്രൻസ് ജയൻ, കൊറിയോഗ്രാഫർ: രമേഷ് റാം, സംഘട്ടനം: മാഫിയ ശശി, കളറിസ്റ്റ്: ഷിനോയ് പി ദാസ്, റെക്കോർഡിങ്: ബിനൂപ് എസ് ദേവൻ, സൗണ്ട് ഡിസൈൻ: ജെസ്വിൻ ഫിലിക്സ്, സൗണ്ട് മിക്സിങ്: ഡാൻ ജോസ്, വിഎഫ്എക്സ്: ഐവിഎഫ്എക്സ് കൊച്ചിൻ, പിആർഓ: പി ശിവപ്രസാദ്, സ്റ്റിൽസ്: ജയപ്രകാശ് അത്തലൂർ, ഡിസൈൻ: കൃഷ്ണ പ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments


Back to top button