Latest NewsMollywoodNEWSWOODs

അഴിമതി മാത്രമേയുള്ളു, നാറിയ ഭരണം, ഈ കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നതാണ്: സർക്കാരിനെതിരെ പാർവതി ഷോൺ

നിങ്ങൾ എല്ലാവരെയും പോലെ ആ വാർത്ത കേട്ട് ഞാനും ഞെട്ടി

കുട്ടികളടക്കം നിരവധി പേരുടെ ജീവനെടുത്ത താനൂര്‍ ബോട്ടപകട വാർത്ത പുറത്തു വന്നതിനു പിന്നാലെ സർക്കാരിനെതിരെ വിമർശനം. എത്ര കോടി രൂപ നഷ്ടപരിഹാരം കൊടുത്താലും ആ ജീവനോളം വില വരില്ലെന്നും നാട്ടിൽ നടക്കുന്നത് മുഴുവൻ അഴിമതിയാണെന്നും നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വ്വതി ഷോണ്‍ വിമർശിച്ചു. മുഖ്യമന്ത്രി അവറുകൾക്ക് ഇതിനെപ്പറ്റി ഒന്നും പറയാനില്ലേ ? എന്നും അഴിമതി നിറഞ്ഞ ഈ കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നതാണ് എന്നും പാർവ്വതി പറയുന്നു.

read also: ബിജെപി ജനങ്ങളുടെ പാർട്ടിയെങ്കിൽ അതിനൊപ്പം നിൽക്കും; ഹിന്ദുവെന്ന് അഭിമാനത്തോടെ പറയും: എംബി പത്മകുമാർ

പാര്‍വ്വതി ഷോണിന്റെ വാക്കുകള്‍ ഇങ്ങനെ,

നിങ്ങൾ എല്ലാവരെയും പോലെ ആ വാർത്ത കേട്ട് ഞാനും ഞെട്ടി. മലപ്പുറം താനൂർ കുട്ടുപുറം തൂവൽത്തീരത്ത് നടന്ന ബോട്ടപകടം. 21 മരണം. പിഞ്ചുകുഞ്ഞുങ്ങളുടെ മുഖം ഓർക്കാൻ പോലും വയ്യ. അധികം നേരം ഞാൻ ആ വാർത്ത വായിച്ചില്ല. ഒന്നുമാത്രം വായിച്ചു മരിച്ചുപോയവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതം കൊടുക്കുന്നു എന്ന്. ഭയങ്കര കേമം ആയിപോയി. രണ്ടുലക്ഷം രൂപയേ കൊടുക്കാൻ ഉള്ളോ ? എത്ര കോടി രൂപ കൊടുത്താലും ആ ജീവനോളം വില വരില്ല.

നാട്ടിൽ നടക്കുന്നത് മുഴുവൻ അഴിമതിയാണ്. അവിടെയും ഇവിടെയുമൊക്കെ ക്യാമറ പിടിപ്പിച്ചതിനു എത്രയോ കോടി രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്ന് കേട്ടു. എന്തൊരു നാറിയ ഭരണമാണിത്? മുഖ്യമന്ത്രി അവറുകൾക്ക് ഇതിനെപ്പറ്റി ഒന്നും പറയാനില്ലേ ? ആ മനുഷ്യന് ചുറ്റും നടക്കുന്ന ഈ അഴിമതികളെക്കുറിച്ച് ഒന്നും പറയാനില്ലേ? ഒരു മുഖ്യമന്ത്രി ഇങ്ങനെ ആകാമോ. ഈ അഴിമതി നടക്കുന്ന സമയത്ത് ടൂറിസം ഉള്ള സ്ഥലത്ത് എന്തെങ്കിലുമൊക്കെ പൈസ അതിൽ നിക്ഷേപിച്ച് കുറച്ചു സുരക്ഷിതമായി ആൾക്കാർക്ക് നടക്കാൻ കഴിയുന്ന രീതിയിൽ കാര്യങ്ങൾ ചെയ്ത് കൂടെ?. ഈ അഴിമതിയൊക്കെ കാണിച്ച് തിന്നുകുടിച്ചു നടക്കുന്നത് ആർക്ക് ഗുണം ചെയ്യും? കഷ്ടം തോന്നുന്നു. സത്യം പറഞ്ഞാൽ സങ്കടം വന്നു. ആ പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോൾ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളുടെ മുഖമാണ് മനസ്സിൽ വരുന്നത്. അഴിമതി മാത്രമേയുള്ളു ചുറ്റും. നാറിയ ഭരണം. ഈ കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button