GeneralLatest NewsMollywoodNEWSWOODs

മാധ്യമങ്ങൾ വളച്ചൊടിക്കുന്ന കാര്യങ്ങൾക്ക് ഞാൻ മറുപടി പറയുകയില്ല: പ്രതികരണവുമായി നിഖില വിമൽ

മാധ്യമങ്ങൾ ചോദിക്കുന്ന വിശദീകരണങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യതയോ ഉത്തരവാദിത്വമോ എനിക്കില്ല

മാധ്യമങ്ങൾ വളച്ചൊടിക്കുന്ന കാര്യങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്ന് നടി നിഖില വിമൽ. മാധ്യമങ്ങൾ ഉണ്ടാക്കിയ വിവാദം തീർക്കേണ്ടതും ഇതേ മാധ്യമങ്ങൾ തന്നെയാണ് നിഖില പറയുന്നു.

READ ALSO: അരിവാൾ രോഗത്തെ ഇല്ലായ്മ ചെയ്യാൻ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് പത്ത് ലക്ഷം രൂപ നൽകി സുരേഷ് ഗോപി

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

ഞാനൊരു പ്രോഗ്രാമിൻ്റെ കോൺവർസേഷനിൽ പറഞ്ഞ കാര്യങ്ങൾ എൻ്റെ പ്രസ്താവനയായി മാധ്യമങ്ങളിൽ നിറച്ചത് മാധ്യമപ്രവർത്തകരാണ്. അതിൽഎല്ലാ മാധ്യമങ്ങളും ഉൾപ്പെടുന്നു. ഒരു പ്രോഗ്രാമിൽ ബന്ധപ്പെട്ട് സംസാരിക്കുമ്പോൾ അവിടെ പറയുന്ന കാര്യങ്ങളി എനിക്ക് കൃത്യതയുണ്ട്. അവിടെ പറഞ്ഞത് പ്രസ്താവനയല്ല. ഏതെങ്കിലും തരത്തിലുള്ള വിഷയങ്ങളെ കേന്ദ്രീകരിച്ച് പ്രസ്താവനകൾ നടത്തുമ്പോഴാണ് അതിൽ വിശദീകരണങ്ങൾ നടത്തേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ മാധ്യമങ്ങൾ ചോദിക്കുന്ന വിശദീകരണങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യതയോ ഉത്തരവാദിത്വമോ എനിക്കില്ല . ഞാൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് വിവാദങ്ങൾ സൃഷ്ടിച്ചതും ചർച്ചകൾ സൃഷ്ടിച്ചതും മാധ്യമങ്ങളാണ് .ഈ പ്രശ്നങ്ങൾ തീർക്കേണ്ടതും ഇതേ മാധ്യമങ്ങൾ തന്നെയാണ്. ഞാൻ പറഞ്ഞ കാര്യങ്ങളിൽ എനിക്ക് കൃത്യതയും വ്യക്തതയും ഉണ്ട് എന്നതുകൊണ്ട് തന്നെ ഒരു വിശദീകരണവും ഇതിൽ അറിയിക്കുന്നില്ല

shortlink

Related Articles

Post Your Comments


Back to top button