കേരള സ്റ്റോറി എന്ന ചിത്രം തിയേറ്ററിൽ പോയി കാണണം എന്ന് പറഞ്ഞതിന് മോശം കമന്റുകൾ നേരിട്ട സംവിധായകൻ പത്മകുമാർ പ്രതികരിക്കുന്നു.
സങ്കീ എന്ന് വിളിക്കുന്നവർക്കുള്ള മറുപടിയാണിതെന്നും സംവിധായകൻ വ്യക്തമാക്കി. കേരള സ്റ്റോറി എന്ന ചിത്രം കണ്ടു, അതിലാരെയും മോശമായി ചിത്രീകരിക്കുന്നില്ല.
കേരളത്തിൽ നടന്ന സംഭവങ്ങൾ മാത്രം അതിലുള്ളൂ, 32000 എന്ന് പറഞ്ഞ കണക്ക് നേരാണോ എന്ന് അറിയില്ല, പക്ഷേ ഇത്തരത്തിൽ പെൺകുട്ടികൾക്ക് സംഭവിച്ചിട്ടുണ്ട് എന്ന് അറിയാം.
ബോളിവുഡ് നടൻ പികെ പോലൊരു ചിത്രം എടുത്ത് ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചു, അയാൾ പാക്കിസ്ഥാനിൽ പോയി അവിടുത്തെ ദൈവത്തെ കളിയാക്കി ഇങ്ങനൊരു ചിത്രം എടുത്തിരുന്നെങ്കിൽ ഈ നടൻ അടുത്തൊരു സിനിമ ചെയ്യാൻ ഇവിടെ കാണില്ലായിരുന്നെന്നും സംവിധായകൻ പറഞ്ഞു.
ഹിന്ദുവാണ്, ആ സംസ്കാരത്തിൽ ജീവിക്കുവാൻ അഭിമാനമുണ്ടെന്നും സംവിധായകൻ പറഞ്ഞു. അതിനാൽ ഈ സംസ്കാരം ഉയർത്തി പിടിക്കുന്നത് ഏത് പാർട്ടി ആയാലും അതിനി ഭാരതീയ ജനതാ പാർട്ടി ആണെങ്കിൽ അവർക്കൊപ്പം ചേരുമെന്നും സംവിധായകൻ വ്യക്തമാക്കി.
Post Your Comments