നടൻ ആന്റണി പെപ്പെക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് രംഗത്ത്. പല നിർമ്മാതാക്കളും തന്നെ വിളിച്ച് കരഞ്ഞിട്ടുണ്ടെന്നും ജൂഡ് വ്യക്തമാക്കി.
സിനിമയിൽ അഭിനയിക്കാമെന്ന് വാഗ്ദാനം നൽകി പണം മേടിച്ച് സഹോദരിയുടെ വിവാഹം നടത്തിയ ശേഷം സിനിമയിൽ നിന്ന് പിൻമാറിയെന്നും ആരോപണമുണ്ട്.
ആന്റണി വന്ന വഴി മറന്ന് പോയെന്നും സംവിധായകൻ പറഞ്ഞു. ഷെയ്ൻ, ശ്രീനാഥ് എന്നിവർക്കെതിരെ കഞ്ചാവ്, ലഹരി എന്നൊക്കെ പറഞ്ഞ് പല ആരോപണങ്ങളും വരുന്നു, എന്നാൽ ആന്റണി വർഗീസ് എന്ന ഒരുത്തൻ ഒളിച്ചിരിക്കുകയാണെന്ന് സംവിധായകൻ പറഞ്ഞു.
എന്റെ അസോസിയേറ്റ് ആയിരുന്ന നിധീഷ് സംവിധാനം ചെയ്ത്, ഞാൻ നിർമ്മിക്കാൻ വച്ചിരുന്ന ഒരു സിനിമയുണ്ട്, എന്റെ സിനിമ ചെയ്യാൻ വന്ന അരവിന്ദ് എന്നയാളിൽ നിന്ന് പത്ത് ലക്ഷം വാങ്ങി സഹോദരിയുടെ വിവാഹം നടത്തി, ശേഷം സിനിമയിൽ നിന്ന് പിൻമാറി. മനുഷ്യത്വം ഇല്ലാതിരിക്കുകയും എന്ത് വൃത്തികേടും ചെയ്യാനുള്ള ചങ്കുറപ്പ് ഉണ്ടാകുകയും ചെയ്യുന്നത് അത്ര നല്ലതല്ലെന്നും ജൂഡ് പറഞ്ഞു.
Post Your Comments