
ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ സിനിമാ ജീവിതത്തിന് ഇടവേള നൽകി നേപ്പാളിൽ ധ്യാനത്തിന് പോയെന്ന് റിപ്പോർട്ടുകൾ. വിപാസന മെഡിറ്റേഷൻ സെന്ററിലാണ് താരം ധ്യാനത്തിന് പോയിരിക്കുന്നത്.
58 കാരനായ താരം കാഠ്മണ്ഡുവിലെ ബുധനികാന്തയിലുള്ള നേപ്പാൾ വിപാസന സെന്ററിൽ 11 ദിവസത്തെ ധ്യാന കോഴ്സിൽ പങ്കെടുക്കും. ധ്യാന കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നതിൽ പ്രശസ്തമാണ് വിപാസന സെന്റർ.
കാഠ്മണ്ഡുവിൽ 11 ദിവസത്തെ ധ്യാന കോഴ്സ് നടത്താനുള്ള ആമിർ ഖാന്റെ തീരുമാനം, വ്യക്തിഗത വളർച്ചയ്ക്കും ക്ഷേമത്തിനുമായാണ്. ബോളിവുഡ് നടന്റെ അടുത്തിടെ ഇറങ്ങിയ ലാൽ സിംഗ് ഛദ്ദ വൻ പരാജയമായി മാറിയിരുന്നു.
2014 ലും താരം ഇവിടെ ധ്യാനത്തിനെത്തിയിരുന്നു. ലാൽ സിംങ് സിനിമയുടെ പരാജയം ആമിറിനെ തളർത്തിയിരുന്നു. തുടർന്ന് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി ആമിർ അറിയിച്ചത് ആരാധകർ ഞെട്ടലോടെയാണ് കേട്ടത്.
Post Your Comments