താനൂര്‍ ബോട്ടപകടത്തിൽ 22 ജീവനുകളാണ് നഷ്ടമായത്. താനൂരിലേത് കൂട്ടക്കൊലയാണെന്നു സംവിധായകന്‍ വിഎ ശ്രീകുമാര്‍.
ദുരന്തങ്ങളില്‍ നിന്നും നമ്മള്‍ ഒന്നും പഠിക്കാത്തതിന് 22 ജീവനുകള്‍ ബലി നല്‍കേണ്ടി വന്നുവെന്നും പരമാവധി കയറേണ്ട ആളുകളുടെ എണ്ണം എഴുതി വച്ചാലും അതില്‍ കൂടുതല്‍ കയറാന്‍ നാം എല്ലായിടത്തും ശ്രമിക്കുമെന്നും ശ്രീകുമാര്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു.
READ ALSO: ഞാനും കൂടി അവിടെ തല്ലുണ്ടാക്കിയിട്ട് എന്ത് കാര്യം, ഏറ്റവും നല്ല ഫേക്കിനാകും കപ്പ് കിട്ടുക: ഒമർ ലുലു
ശ്രീകുമാറിന്റെ കുറിപ്പ് പൂർണ്ണ രൂപം
ദുരന്തങ്ങളില്‍ നിന്നും നമ്മള്‍ ഒന്നും പഠിക്കാത്തതിന് 22 ജീവനുകള്‍ ബലി നല്‍കേണ്ടി വന്നു. പ്രാഥമികമായി തന്നെ കൂട്ടക്കൊലയാണ് താനൂരില്‍ നടന്നത്. പരമാവധി കയറേണ്ട ആളുകളുടെ എണ്ണം എഴുതി വച്ചാലും അതില്‍ കൂടുതല്‍ കയറാന്‍ നാം എല്ലായിടത്തും ശ്രമിക്കും- ലിഫ്റ്റിലായാലും ബസിലായാലും. കുമരകം ബോട്ട് ദുരന്തത്തിലടക്കം നമ്മളീ എണ്ണക്കൂടുതല്‍ കണ്ടതാണ്. പൊലിഞ്ഞ ജീവനുകള്‍ക്ക് ആദരാഞ്ജലി. ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കരുത്. സഞ്ചാര വിനോദം സമൂഹമെന്ന നിലയ്ക്ക് സുപ്രധാനമാണ്. അതില്‍ പതിയിരിക്കുന്ന അപകടം ഒഴിവാക്കുന്നിടത്ത് മാത്രമേ നാം ഒരു ശാസ്ത്രീയ സമൂഹമാകൂ. ‘ഇത്രപേരില്‍ കൂടരുത് എന്നുള്ള ഒരിടത്തും അതില്‍ കൂടരുത്’…നിയമവും നിര്‍വഹണവും പാലനവും കര്‍ശനമാകണം.
Post Your Comments