CinemaLatest NewsMollywoodWOODs

അരിക്കൊമ്പനാകാൻ ഞാൻ കൊമ്പ് വളർത്തുന്നുണ്ട്: ടൊവിനോ

ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകന് ടൊവിനോ നൽകിയ മറുപടിയാണ് വൈറലാകുന്നത്

ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 2018 ആണ് ടൊവിനോയുടേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. മികച്ച അഭിപ്രായവുമായി ചിത്രം മുന്നോട്ട് പോകുകയാണ്.

കേരളത്തിലെ പ്രളയമാണ് ചിത്രത്തിലെ വിഷയം. ചിത്രം കണ്ടവർ അതിമനോഹരമാണ് ചിത്രമെന്ന് പറയുന്നു. ആസിഫ് അലി, ടൊവിനോ, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വരുന്നത്.

2018 എവരിവൺ ഈസ് എ ഹീറോ എന്ന തന്റെ പുത്തൻ ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകന് ടൊവിനോ നൽകിയ മറുപടിയാണ് വൈറലാകുന്നത്.

അരിക്കൊമ്പൻ സിനിമ അനൗൺസ് ചെയ്തല്ലോ, അതിലും ടൊവിനോ ഉണ്ടോ എന്ന ചോദ്യത്തിന് താരം ഉണ്ട്, അരിക്കൊമ്പൻ ചിത്രത്തിനായി കൊമ്പ് വളർത്തി കൊണ്ടിരിക്കുകയാണ് എന്നാണ് മറുപടി നൽകിയത്.

shortlink

Related Articles

Post Your Comments


Back to top button