പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഗായിക രക്ഷിത സുരേഷിന്റെ കാർ അപകടത്തിൽപ്പെട്ടു. മലേഷ്യയിലെ വിമാനത്താവളത്തിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം.
അപകടത്തിൽ നിന്നും തലനാരിഴക്കാണ് താൻ രക്ഷപ്പെട്ടതെന്ന് രക്ഷിത പറഞ്ഞു. താനും കൂടെയുണ്ടായിരുന്നവരും സുരക്ഷിതരാണെന്നും ഗായിക ട്വിറ്ററിൽ കുറിച്ചു.
കാർ ഡിവൈഡറിൽ ഇടിച്ച് മറിയുക ആയിരുന്നെന്നും പത്ത് സെക്കന്റുകൊണ്ട് ലോകം കീഴ്മേൽ മറിഞ്ഞുപോയെന്നും രക്ഷിത. എയർബാഗുകൾ ഉള്ളത്കൊണ്ടാണ് ജീവൻ കിട്ടിയത്.
“ഇന്ന് ഒരു വലിയ അപകടത്തിൽ പെട്ടു. രാവിലെ മലേഷ്യയിലെ വിമാനത്താവളത്തിലേക്ക് മടങ്ങുമ്പോൾ ഞാൻ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് റോഡിന്റെ വശത്തേക്ക് മറിഞ്ഞു. ആ 10 സെക്കൻഡ് ആഘാതത്തിൽ എന്റെ ജീവിതം മുഴുവൻ എന്റെ മുന്നിൽ മിന്നിമറഞ്ഞു. എയർബാഗുകൾക്ക് നന്ദി, അല്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ മോശമാകുമായിരുന്നു. ഞാനും ഡ്രൈവറും മുൻസീറ്റിൽ ഇരുന്ന മറ്റ് സഹയാത്രികനും ചെറിയ പരിക്കുകളോടെ സുരക്ഷിതരായതിൽ എനിക്ക് വളരെ സന്തോഷമുണ്ടെന്നാണ് കുറിച്ചത് ”.
പൊന്നിയിൻ സെൽവൻ രണ്ടാമന്റെ കന്നഡ പതിപ്പിൽ കിരുനഗെ എന്ന ഗാനം രക്ഷിത പാടിയിട്ടുണ്ട്. ആദ്യ ഭാഗത്തിന്റെ തമിഴ് പതിപ്പിൽ നേരത്തെ പാടിയിരുന്നു. 2009-ൽ ലിറ്റിൽ സ്റ്റാർ സിംഗർ എന്ന ഗാന റിയാലിറ്റി ഷോയിൽ വിജയിച്ച രക്ഷിത, 2015 മുതൽ നിരവധി സിനിമകൾക്കായി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
Post Your Comments