താനൂർ ബോട്ടപകടത്തിൽ പ്രതികരിച്ച് നടി സാധിക വേണുഗോപാൽ. ലൈസൻസ് കൊടുക്കുന്നവർക്കും പദ്ധതി നടപ്പാക്കുന്നവർക്കും ഇതു വെറും പണമുണ്ടാക്കാനുള്ള ആളാകാനുള്ള പ്രഹസനം മാത്രമാകുമ്പോൾ ഇന്നത്തെ യുവ തലമുറ എങ്കിലും ഇതിനെതിരെ ചോദ്യങ്ങൾ ഉയർത്തേണ്ടി ഇരിക്കുന്നുവെന്ന് നടി പറഞ്ഞു.
ഒരു രാഷ്ട്രീയ പാർട്ടിയും സർക്കാരും ഒപ്പം ഉണ്ടാവില്ല എന്നത്തേയും പോലെ വാഗ്ദാനങ്ങളിൽ മാത്രം എല്ലാം ഒതുങ്ങും വീണ്ടും എല്ലാം പഴയതുപോലെ അവർത്തിക്കുമെന്നും നടി വ്യക്തമാക്കി.
പങ്കുവച്ച കുറിപ്പ് വായിക്കാം
കേരളം ഇങ്ങനെ അല്ല ഇവിടെ ഒരു തട്ടിപ്പും നടക്കുന്നില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. നമ്മൾ പലരും അറിയാതെ പലതും ഇവിടെ നടക്കുന്നുണ്ട്. അതിനെ കണ്ണടച്ച് ഇരുട്ടാക്കി അവഗണിക്കാതെ ശരികളെ തിരിച്ചറിഞ്ഞു ഇതിനെതിരെ ശബ്ദം ഉയർത്തിയാലേ ഇനി ഇത്തരം മനഃപൂർവം ഉള്ള തെറ്റുകൾ സംഭവിക്കാത്ത ഇരിക്കൂ, നഷ്ടം ഉറ്റവർക്കു മാത്രം ആണ്.
ഒരു വ്യക്തി മരിക്കുമ്പോൾ, പീഡിപ്പിക്കപെടുമ്പോൾ, ജീവൻ ഒടുക്കുമ്പോൾ, നഷ്ടം ആ കുടുംബത്തിന് ആണ്. ഞാൻ അടക്കമുള്ള എല്ലാവരും ഒരു പോസ്റ്റിലും കറുത്ത കൊടിയിലും ഒരാഴ്ചത്തെ ദുഃഖാചരണത്തിലും എല്ലാം അവസാനിപ്പിക്കും മറക്കും. ഒരു രാഷ്ട്രീയ പാർട്ടിയും സർക്കാരും ഒപ്പം ഉണ്ടാവില്ല എന്നത്തേയും പോലെ വാഗ്ദാനങ്ങളിൽ മാത്രം എല്ലാം ഒതുങ്ങും, വീണ്ടും എല്ലാം പഴയതുപോലെ അവർത്തിക്കും.
ലൈസൻസ് കൊടുക്കുന്നവർക്കും പദ്ധതി നടപ്പാക്കുന്നവർക്കും ഇതു വെറും പണമുണ്ടാക്കാനുള്ള ആളാകാനുള്ള പ്രഹസനം മാത്രമാകുമ്പോൾ ഇന്നത്തെ യുവ തലമുറ എങ്കിലും ഇതിനെതിരെ ചോദ്യങ്ങൾ ഉയർത്തേണ്ടി ഇരിക്കുന്നു. ഇനി കുറച്ചു കാലത്തേക്ക് ബോട്ടുകളിൽ ലൈഫ് ജാക്കറ്റ് നിർബന്ധം ആക്കും, ചിലപ്പോൾ ആളുകളുടെ എണ്ണത്തിലും നിയന്ത്രണം കൊണ്ടുവന്നേക്കും എന്നാൽ കുറച്ചുനാൾ പിന്നിടുമ്പോൾ വീണ്ടും എല്ലാം പഴയതുപോലെ ആകും.
ചില ആളുകളുടെ മുൻവിധികൾ, പ്രവചനങ്ങൾ അമാനുഷിക ശക്തിയോ തോന്നലോ അല്ല പലതും നന്നായി പഠിച്ചു വിലയിരുത്തി നൽകുന്ന ജാഗ്രതാ നിർദ്ദേശം ആണ്. അത് മനസിലാക്കാൻ സക്ഷരതയോ, വിദ്യാഭ്യാസമോ അല്ല അറിവ് ആണ് അവശ്യം. അഹങ്കാരങ്ങളും വിശ്വാസങ്ങളും മാറ്റിവച്ചു അറിവിനെ തിരിച്ചറിഞ്ഞു സത്യങ്ങൾ ഉൾക്കൊള്ളാനുള്ള മനസ്സ്. ഞാൻ അടക്കമുള്ള ഈ സമൂഹം ഇനിയെങ്കിലും പ്രതികരിക്കാൻ പഠിച്ചില്ല എങ്കിൽ അഴിമതിയിലും രാഷ്ട്രീയത്തിലും മുങ്ങിയ നമ്മുടെ കേരളത്തിൽ നമുക്കാർക്കും തന്നെ ആയുസ്സ് അധികനാൾ ഉണ്ടാവില്ല.
നമ്മൾക്ക് ചെയ്യാൻ സാധിക്കുന്നത് നമ്മൾ ഓരോരുത്തരും ചെയ്യുക. ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കുക, സുരക്ഷ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക, മറ്റുള്ളവരെ ബോധവൽക്കരിക്കുക ഉത്തരവാദിത്വമുള്ള പൗരൻ ആകുക. അകാലത്തിൽ മറ്റുള്ളവരുടെ അശ്രദ്ധ മൂലം ജീവൻപൊലിഞ്ഞ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ എന്നും സാധിക കുറിച്ചു.
Post Your Comments