തെന്നിന്ത്യൻ താര സുന്ദരി സദയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. എര്ത്ത്ലിങ് എന്ന കഫെ നടത്തുന്ന താരം ഒരു ദുഃഖകരമായ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് താരം. തന്റെ കഫെ ഈ മാസം കൂടി മാത്രമേ പ്രവര്‍ത്തിക്കൂ എന്നാണ് സദ അറിയിച്ചത്.
കട ഒഴിഞ്ഞുകൊടുക്കാന്‍ ഉടമസ്ഥര്‍ പറഞ്ഞതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയിലൂടെയാണ് പൊട്ടിക്കരഞ്ഞുകൊണ്ട് താരമെത്തിയത്. വീഗനിസത്തിന്റെ പ്രചാരകയായ സദ 2019 ഏപ്രില്‍ മാസത്തിലാണ് ഇത് ആരംഭിച്ചത്.
കഫേ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമ ഏപ്രില്‍ മാസത്തില്‍ കഫേയുടെ വാര്‍ഷിക ദിനത്തിലാണ് തന്നോട് ഒഴിയാന്‍ പറഞ്ഞത്. ഒരു മാസമാണ് നോട്ടീസ് പിരീഡ് തന്നത്. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹത്തിന്റെ മനസു മാറ്റാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ അത് സാധ്യമല്ലെന്നും സദ പറഞ്ഞു. ഈ വിവരം അറിഞ്ഞതു മുതല്‍ താന്‍ ഉറങ്ങിയിട്ടില്ലെന്നും കരയുകയാണ് എന്നും താരം വ്യക്തമാക്കി.
Post Your Comments